loan

 മിടുക്കരായ വിദ്യാർത്ഥികൾക്ക് അവാർഡ്

കൊച്ചി: ഈ അദ്ധ്യയനവർഷത്തെ സ്‌കൂൾ, കോളേജ് ചെലവുകൾ കണ്ടെത്താൻ രക്ഷിതാക്കൾക്ക് സഹായകമായി തൃപ്പൂണിത്തുറ പീപ്പിൾസ് അർബൻ ബാങ്ക് നാല് ശതമാനം പലിശനിരക്കുള്ള വിദ്യാ ഗോൾഡ് വായ്‌പാ സ്‌കീം അവതരിപ്പിച്ചു. സ്‌കീം ജൂൺ 30ന് അവസാനിക്കും. ബാങ്കിന്റെ ജീവനക്കാരുടെയും അംഗങ്ങളുടെയും കുട്ടികളിൽ 2019 മാർച്ച് അദ്ധ്യയനവർഷം എസ്.എസ്.എൽ.സി., പ്ളസ് ടു ക്ളാസുകളിൽ എല്ലാ വിഷയത്തിനും എ പ്ളസ്, എ ഗ്രേഡ് വാങ്ങിയവർക്ക് വിദ്യാഭ്യാസ അവാർഡ് നൽകും. അർഹരായവർ ജൂൺ 30നകം ബാങ്കിന്റെ തൃപ്പൂണിത്തുറ ഹെഡ് ഓഫീസിൽ അവാർഡിനുള്ള നിശ്‌ചിത ഫോറത്തിൽ അപേക്ഷ സമർപ്പിക്കണം.