ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ പുതിയൊരു ഇന്നിങ്സിന് തുടക്കമിട്ടു. ഇഗ്ലണ്ട് ലോകകപ്പിലാണ് പുതിയ ഇന്നിങ്സിന് സച്ചിൻ തുടക്കമിട്ടത്. ഇഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരത്തിൽ കമന്റേറ്ററായിട്ടാണ് തരമെത്തിയത്. ഓവലിലെ കമന്ററി ബോക്സിനൊപ്പം ക്രിക്കറ്റ് ദൈവം ഉണ്ടായിരുന്നു
ഇന്ത്യയ്ക്കായി ആറു ലോകകപ്പുകൾ കളിച്ച താരമാണ് സച്ചിൻ . ലോകകപ്പുകളുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസും സെഞ്ചുറികളും സച്ചിന്റെ പേരിലാണ്. ആറു ലോകകപ്പുകളിലായി 2278 റൺസാണ് സച്ചിൻ നേടിയത്. 24വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ അദ്ദേഹം 34,357 റൺസ് നേടിയിട്ടുണ്ട്. 2013ലാണ് താരം വിരമിച്ചത്. ഇന്റർനാഷണൽ ക്രിക്കറ്റിൽ 30000റൺ നേടിയ ഏക ക്രിക്കറ്റ് താരമാണ് സച്ചിൻ.