വിവാഹ വാർഷികദിനത്തിൽ മാതാപിതാക്കളെ പുറത്ത് കൊണ്ട്‌പോയി ആഹാരം കഴിക്കാൻ മക്കൾ തീരുമാനിച്ചപ്പോൾ അതിന്റെ പിന്നാലെ ഒരു സർപ്രൈസ് സമ്മാനം നൽകുവാനാണെന്ന് അവർ അറിഞ്ഞതേയില്ല. വിവാഹ വാർഷിക ദിനത്തിൽ മാതാപിതാക്കൾക്കായി ടാറ്റായുടെ പുതു പുത്തൻ എസ്.യുവിയായ ഹാരിയറാണ് മകൻ സമ്മാനിച്ചത്. ഹോട്ടലിലെത്തി കേക്ക് മുറിച്ച് ആഘോഷിച്ച ശേഷം തിരികെ ഇറങ്ങവേ ഷോറൂമിൽ നിന്നും അലങ്കരിച്ചെത്തിച്ച കാർ സമ്മാനിക്കുകയായിരുന്നു ഇവർ. മകന്റെ സ്‌നേഹ സമ്മാനം കണ്ട് ഒരു നിമിഷം സ്തംഭിച്ച് നിന്ന പിതാവ് വാഹനത്തിന്റെ ഡ്രൈവിംഗ് സീറ്റിലേക്ക് കയറുകയായിരുന്നു. പക്ഷേ അപ്പോഴും മകനെ സ്‌നേഹത്തോടെ ആശ്‌ളേഷം ചെയ്ത മാതാവ് ഒരു കൈ കൊണ്ട് കണ്ണീർ തുടയ്ക്കുന്നതും വീഡിയോയിൽ കാണാം. പ്രിയപ്പെട്ടവരിൽ നിന്നും പ്രിയപ്പെട്ട ദിവസം ഇഷ്ട സമ്മാനം അപ്രതീക്ഷിതമായി ലഭിക്കുമ്പോൾ ആരാണ് സന്തോഷിക്കാത്തത്.