കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ നടന്ന ചാവേറാക്രമണത്തിൽ സൈനിക കേഡറ്റുകൾ ഉൾപ്പെടെ ആറു പേർ കൊല്ലപ്പെട്ടു. പത്തോളം പേർക്ക് പരിക്കേറ്റു. പടിഞ്ഞാറൻ കാബൂളിലെ സൈനിക അക്കാഡമിയായ മാർഷൽ ഫാഹിം ദേശീയ ഡിഫൻസ് യൂണിവേഴ്സിറ്റിയുടെ പ്രവേശനകവാടത്തിന് സമീപമായിരുന്നു സ്ഫോടനം. അക്കാഡമിയിൽ സൈനിക കേഡറ്റുകൾ പുറത്തേക്കുവരവേ ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഇയാൾ അക്കാഡമിക്ക് ഉള്ളിലേക്ക് കടക്കാൻ ശ്രമിച്ചിരുന്നെങ്കിലും കവാടത്തിൽ അധികൃതർ തടഞ്ഞിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.