ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന്റെ ഭീതിയിൽ നിന്ന് പാകിസ്ഥാൻ ഇതുവരെ മുക്തരായിട്ടില്ല. ഇതിന്റെ തെളിവായാണ് ഇപ്പോൾ ദേശീയ മാദ്ധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ടുകൾ. ഇന്ത്യയിൽ നിന്നുള്ള ആക്രമണം ഏത് സമയത്തും ഉണ്ടാവുമെന്ന് പേടിച്ച് പാകിസ്ഥാൻ വ്യോമപാത തുറക്കാൻ തയ്യാറാവുന്നില്ലെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യയിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞതിനു ശേഷം വ്യോമപാതകൾ തുറക്കുമെന്നാണ് പാകിസ്ഥാൻ കരുതിയിരുന്നത്. എന്നാൽ എൻ.ഡി.എ സർക്കാർ വീണ്ടും അധികാരത്തിലെത്തിയത് പാകിസ്ഥാന്റെ ഭീതി കൂട്ടിയിട്ടുണ്ട്. മോദി അധികാരത്തിൽ എത്തുന്ന ചടങ്ങിലേക്ക് അയൽരാജ്യങ്ങളിലെ പ്രതിനിഥികളെ വിളിച്ചെങ്കിലും പാകിസ്ഥാനെ ഒഴിവാക്കിയിരുന്നു.
ഇന്ത്യയുടെ ആക്രമണം ഭയന്ന് മൂന്നു മാസം കഴിഞ്ഞിട്ടും പാകിസ്ഥാനിലെ വ്യോമപാതകൾ തുറക്കാൻ. പുതിയ ഉത്തരവ് പ്രകാരം ജൂൺ 14 വരെയാണ് വ്യോമപാതകൾ അടച്ചിട്ടിരിക്കുന്നത്. ഇന്ത്യയുമായി പങ്കിടുന്ന 11 വ്യോമ പാതകളാണ് അടച്ചിട്ടിരിക്കുന്നത്. ഇന്ത്യയുമായുള്ള പാക്കിസ്ഥാൻ അടച്ചിട്ടിരിക്കുന്നത്. അതേസമയം, ഒമാൻ, ഇറാൻ, അഫ്ഗാനിസ്ഥാൻ, ചൈന എന്നീ രാജ്യങ്ങളുമായുള്ള വ്യോമപാതകൾ നേരത്തെ തന്നെ തുറന്നിരുന്നു.
പുൽവാമയിലെ ഭീകരാക്രമണത്തിനു ശേഷം തന്നെ പാക്കിസ്ഥാൻ സേന ജാഗ്രതയിലാണ്. എന്നാൽ അകത്തു കയറി ആക്രമിക്കുമെന്ന് പാക്കിസ്ഥാൻ കരുതിയിരുന്നില്ല. എന്നാൽ വ്യോമാക്രമണത്തിലൂടെ ഇന്ത്യൻ വ്യോമസേന തിരിച്ചടി നൽകി. ഇതു പാക്കിസ്ഥാനു വൻ തിരിച്ചടിയായി. അതേസമയം, പാക് വ്യോമപാതകൾ അടച്ചതോടെ ഏറ്റവും കൂടുതൽ നഷ്ടം സംഭവിച്ചത് എയർ ഇന്ത്യയ്ക്കാണ്. ഏകദേശം 300 കോടി രൂപയുടെ എയർ ഇന്ത്യയുടെ നഷ്ടം.