തൃശൂർ: രാഷ്‌ട്രപതി ഭവനിൽ നടന്ന നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എൻ.ഡി.എ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ കല്യാൺ ജുവലേഴ്‌സ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ടി.എസ്. കല്യാണരാമൻ, എക്‌സിക്യൂട്ടീവ് ഡയറക്‌ടർമാരായ രാജേഷ് കല്യാണരാമൻ, രമേഷ് കല്യാണരാമൻ, കല്യാൺ ഡെവലപ്പേഴ്‌സ് മാനേജിംഗ് ഡയറക്‌ടർ ആർ. കാർത്തിക് എന്നിവർ പങ്കെടുത്തു. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചിരുന്നു. നേരത്തേ നരേന്ദ്ര മോദി തൃശൂരിൽ എത്തിയപ്പോൾ ടി.എസ്. കല്യാണരാമൻ അദ്ദേഹത്തെ സന്ദർശിച്ച് ആശംസകൾ കൈമാറിയിരുന്നു.