കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മിന്നുന്ന വിജയവുമായി കേന്ദ്രത്തിൽ വീണ്ടും അധികാരമേറ്റ നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നതിന്റെ ആവേശത്തിൽ ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നലെ റെക്കാഡ് ഉയരത്തിൽ വ്യാപാരം പൂർത്തിയാക്കി. സെൻസെക്‌സ് 329 പോയിന്റുയർന്ന് 39,831ലും നിഫ്‌റ്റി 84 പോയിന്റ് നേട്ടവുമായി 11,945ലുമാണുള്ളത്. എൻ.ടി.പി.സി., ഭാരതി എയർടെൽ, ടി.സി.എസ്., യെസ് ബാങ്ക്, റിലയൻസ് ഇൻഡസ്‌ട്രീസ്, എസ്.ബി.ഐ., ബജാജ് ഫിനാൻസ് എന്നിവ നേട്ടത്തിന് നേതൃത്വം നൽകി.