1. കേരളത്തില്‍ നിന്നുള്ള ബി.ജെ.പി നേതാവ് വി. മുരളീധരന്‍ കേന്ദ്രമന്ത്രി ആവും. മന്ത്രിസഭയിലേക്ക് മുരളീധരനെ പരിഗണിക്കുന്നത്, നിലവിലുള്ള കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ ഒഴിവാക്കി. മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗം ആണ് വി മുരളീധരന്‍. ബി.ജെ.പി കേന്ദ്ര നേതൃത്വവുമായി അടുത്ത ബന്ധം ആണ് മുരളീധരന് ഗുണം ചെയ്തത്. വ്യക്തിപരമായ നേട്ടമായി കാണുന്നില്ല എന്നും കേരളത്തിലെ ജനങ്ങള്‍ക്കുള്ള അംഗീകാരം ആണ് മന്ത്രി പദവി എന്നും വി. മുരളീധരന്‍
2. അതേസമയം, നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എന്‍.ഡി.എ സര്‍ക്കാര്‍ ഇന്ന് വൈകിട്ട് 7 ന് സത്യപ്രതിജ്ഞ ചെയ്യും. നിയുക്ത മന്ത്രിമാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണുക ആണ്. സഖ്യകക്ഷികള്‍ക്ക് ഒരു മന്ത്രി സ്ഥാനം വീതം നല്‍കാമെന്ന നിലപാടിലാണ് ബി.ജെ.പി. അമിത് ഷാ ഇന്ന് രാവിലെ മോദിയുമായി അവസാനവട്ട ചര്‍ച്ചകള്‍ നടത്തി. അമിത് ഷാ മന്ത്രിസഭയിലേക്ക് എത്തും എന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്
3. രാഷ്ട്രപതി ഭവന്‍ അങ്കണത്തില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ മോദിക്കൊപ്പം രാജ്നാഥ് സിംഗ്, നിതിന്‍ ഗഡ്കരി, പ്രകാശ് ജാവദേക്കര്‍, രവിശങ്കര്‍ പ്രസാദ്, പീയൂഷ് ഗോയല്‍, സ്മൃതി ഇറാനി, നിര്‍മ്മല സീതാരാമന്‍, നരേന്ദ്രസിംഗ് തോമര്‍, അര്‍ജുന്‍ മേഘ്വാള്‍, ബോലാസിംഗ്, സദാനന്ദഗൗഡ, സുരേഷ് അംഗടി, കിരണ്‍ റിജ്ജു, പ്രഹ്ലാദ് പട്ടേല്‍, രാംവിലാസ് അത്തേവാല, ബബുല്‍ സുപ്രിയോ തുടങ്ങി ഒന്നാം മോദി സര്‍ക്കാരിലെ പ്രമുഖരും ഏതാനും പുതുമുഖങ്ങളും സത്യപ്രതിജ്ഞ ചെയ്യും എന്നാണ് സൂചന.
4. സന്തോഷ് ഗാംഗ്വാറിനെ പ്രോടൈം സ്പീക്കറായി തിരഞ്ഞെടുത്തു. ഉത്തര്‍പ്രദേശിലെ ബറേലില്‍ നിന്നുള്ള എം.പിയാണ് സന്തോഷ് ഗാംഗ്വാര്‍. രാവിലെ മഹാത്മാ ഗാന്ധിക്കും മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്കും രാജ്യത്തിനായി ജീവന്‍ ബലി അര്‍പ്പിച്ച സൈനികര്‍ക്കും മോദി ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. തിരഞ്ഞെടുപ്പിലെ വമ്പന്‍ വിജയത്തിന്റെ പ്രതിഫലനം പോലെ രാഷ്ട്രപതി ഭവന്‍ കണ്ട ഏറ്റവും വലിയ ചടങ്ങിലായിരിക്കും സത്യപ്രതിജ്ഞ. 6,500 അതിഥികള്‍ ചടങ്ങില്‍ പങ്കെടുക്കും. ധനമന്ത്രി അരുണ്‍ ജെയ്ലി ആരോഗ്യ കാരണങ്ങളാല്‍ മന്ത്രി സഭയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ച് മോദിക്ക് ഇന്നലെ കത്ത് നല്‍കി ഇരുന്നു. ആരോഗ്യപ്രശ്നങ്ങള്‍ കാരണം വിദേശകാര്യമന്ത്രി സുഷമസ്വരാജും മന്ത്രിസഭയില്‍ ഉണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ട്.
5. കെവിന്‍ വധക്കസില്‍ സസ്‌പെന്‍ഷനിലായ എസ്.ഐ എം.എസ് ഷിബുവിനെ തിരിച്ചെടുക്കാനുള്ള ഉത്തരവ് മരവിപ്പിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. എസ്.ഐയെ തിരിച്ചെടുക്കാനുള്ള നടപടിക്കെതിരെ കെവിന്റെ കുടുംബം ഇന്നലെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി.
6. കോണ്‍ഗ്രസ് വക്താക്കള്‍ ചാനല്‍ ചര്‍ച്ചകളില്‍ ഒരു മാസത്തേക്ക് പങ്കെടുക്കേണ്ടെന്ന തീരുമാനത്തില്‍ കേരളത്തിലെ നേതാക്കള്‍ക്ക് ഇളവ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ ഹൈക്കമാന്റുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ആണ് തീരുമാനം. ഒരുമാസത്തേക്ക് കോണ്‍ഗ്രസ് വക്താക്കളെ ചാനല്‍ ചര്‍ച്ചകളിലേക്ക് അയക്കേണ്ടതില്ല എന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല ട്വിറ്ററിലൂടെ ആണ് അറിയിച്ചത്
7. എണ്ണത്തില്‍ കുറവെങ്കിലും സര്‍ക്കാരിനെ ചോദ്യം ചെയ്യാനുള്ള ശക്തി പ്രതിപക്ഷത്തിനുണ്ടെന്ന് കോണ്‍ഗ്രസ് എം.പി ഡോ ശശിതരൂര്‍. ഇത്തവണ പ്രതിപക്ഷ നിരയില്‍ കൂടുതല്‍ ഐക്യം ഉണ്ടാവും. പാര്‍ലമെന്റിലെ പ്രകടനം ദുര്‍ബലം ആവില്ല എന്നും തരൂര്‍ പറഞ്ഞു
8. മോദി സര്‍ക്കാരില്‍ കേരളത്തിന് പ്രാതിനിധ്യം ഉണ്ടാകുമെന്ന് ജനപക്ഷം സെക്യുലര്‍ നേതാവ് പി.സി ജോര്‍ജ്. കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ക്ക് ബി.ജെ.പിയെ കുറിച്ചുള്ള സംശയങ്ങള്‍ ധൂരീകരിക്കാന്‍ തനിക്ക് കഴിയും. പശുവിന്റെ പേരില്‍ നടന്ന കൊലപാതകങ്ങള്‍ പ്രാദേശിക പ്രശ്നം ആണ് എന്നും അതിന്റെ പേരില്‍ കേരളത്തിലെ രാഷ്ട്രീയ നിര്‍ണയിക്കേണ്ടതില്ലെന്നും പി.സി
9. ഇസ്രായേലില്‍ വീണ്ടും പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. കഴിഞ്ഞ മാസം നടന്ന തിരഞ്ഞെടുപ്പില്‍ ബെഞ്ചമിന്‍ നെതന്യാഹുവിന് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ആവാത്തതിനാല്‍ ആണ് വീണ്ടും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. സെപ്തംബര്‍ 17ന് നടക്കുന്ന വോട്ടെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷം നേടും എന്ന് നെതന്യാഹു പറഞ്ഞു.
10. മറ്റു രാഷ്ട്രങ്ങളുടെ കാര്യങ്ങളിലുള്ള ഇറാന്റെ ഇടപെടലിനെ ഇസ്ലാമിക രാഷ്ട്രങ്ങള്‍ ഒറ്റക്കെട്ടായി എതിര്‍ക്കണം എന്ന് സൗദി അറേബ്യ. ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ ഓപറേഷന്‍ ഉച്ചകോടിയുടെ ഭാഗമായി നടന്ന വിദേശകാര്യ മന്ത്രിതല യോഗത്തില്‍ സൗദി വിദേശകാര്യ മന്ത്രി ഇബ്രാഹിം അല്‍ അസ്സാഫ് ആണ് ആവശ്യം മുന്നോട്ട് വച്ചത്
11. ട്രെന്‍ഡിംഗില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തള്ളി ട്വിറ്റര്‍ ട്രെന്‍ഡിംഗില്‍ ഒന്നാമത് എത്തിയ ദേശാമണിയെ തിരഞ്ഞാണ് ഇപ്പോള്‍ സൈബര്‍ ലോകം. പ്രേ ഫോര്‍ ദേശാമണി എന്ന ഹാഷ്ടാഗ് ആണ് ഇപ്പോള്‍ ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ പ്രചരിക്കുന്നത്. പാകിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള ഒരു ട്രോള്‍ പേജില്‍ ചുറ്റികയുടെ ചിത്രം ഒരു കൂട്ടം സിവില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ പോസ്റ്റ് ചെയ്തതോടെ ആണ് തരംഗത്തിന് തുടക്കമായത്. ഈ ചുറ്റികയെ ഫ്രണ്ട്സ് എന്ന സിനിമയില്‍ വടിവേലു അവതരിപ്പിച്ച നേശാമണി എന്ന കഥാപാത്രവുമായി സൈബര്‍ ലോകം ബന്ധിപ്പിക്കുക ആയിരുന്നു
12. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ തോല്‍വിയില്‍ പറഞ്ഞ പ്രസ്ഥാവന തിരുത്തി നടന്‍ വിനായകന്‍. ജനം ചിന്തിക്കേണ്ടിയിരിക്കുന്നു എന്നല്ല ജനസേവകര്‍ ചിന്തിക്കേണ്ടിയിരിക്കുന്നു എന്നാണ് ഞാന്‍ പറയാന്‍ ശ്രമിച്ചത്. ജനങ്ങള്‍ ക്ഷമിക്കണം എന്ന് വിനായകന്‍ ഫെയ്സ് ബുക്ക് പേജില്‍ കുറിച്ചു. തിരഞ്ഞെടുപ്പ് ഫലം ആശങ്ക പെടുത്തുന്നതാണെന്നും ഇടതുപക്ഷത്തിന് എന്താണ് സംഭവിച്ചതെന്ന് കേരളത്തിലെ ജനങ്ങള്‍ വിലയിരുത്തണമെന്നുമായിരുന്നു അഭിമുഖത്തില്‍ വിനായകന്‍ പറഞ്ഞത്.
|
|
|