ഓവൽ: ലോകകപ്പിലെ ആദ്യമത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫിക്കയുടെ വിജയലക്ഷ്യം 312 റൺസ്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 311 റൺസെടുത്തു. 89 റൺസെടുത്ത ബെൻ സ്റ്റോക്ക്സ് ആണ് ഇംഗ്ലണ്ടിനെ 300 കടത്തിയത്. ബെൻ സ്റ്റോക്സ് ആണ് ടോപ് സ്കോറർ.
ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ ക്യാപ്ടൻ ഫാഫ് ഡുപ്ലെസി ഫീൽഡിംഗ് തിരഞ്ഞെടുത്ത് ഇംഗ്ലണ്ടിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇതുവരെ ലോകകപ്പ് നേടാനാവാത്ത ടീമുകൾ തമ്മിലാണ് ആദ്യ മത്സരത്തിൽ മാറ്റുരയ്ക്കുന്നത്.
കിരീട ഫേവറിറ്റുകളില്ലെങ്കിലും കൂടുതൽ സാദ്ധ്യത കൽപ്പിക്കുന്ന ടീമാണ് ഇംഗ്ലണ്ട്. സൂപ്പർ താരനിരയുമായാണ് ദക്ഷിണാഫ്രിക്കയുടെ വരവ്. തോൽക്കാൻ മനസില്ലാത്ത ഇരുടീമുകളും കൊമ്പുകോർക്കുമ്പോൾ ഓവലിൽ തീപാറുമെന്ന് ഉറപ്പാണ്. ഇന്ത്യക്ക് ജൂൺ അഞ്ചിന് ദക്ഷിണാഫ്രിക്കയുമായാണ് ആദ്യ മത്സരം.
നിലവിൽ 26 ഓവർ പിന്നിടുമ്പോൾ ഇംഗ്ലണ്ട് 156 റൺസുമായി മുന്നേറുകയാണ്. 55 റൺസെടുത്ത ജെ.ജെ റോയ്, 51 റൺസെടുത്ത ജൊ റൂട്ട്, റൺസൊന്നും എടുക്കാതെ ബെയർസ്റ്റൊ എന്നിവരാണ് ഇംഗ്ലണ്ടിൽ നിന്നും പുറത്തായത്. മോർഗിന്റെയും സ്റ്റോക്സിന്റെയും കൂട്ടുകെട്ടിൽ ബാറ്റിംഗ് തുടരുകയാണ്.