തിരുവനന്തപുരം: കഴിഞ്ഞ ദിവസം സോഷ്യൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വ്യക്തിയാണ് നേസാമണി. നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിനെ പോലും അപ്രസക്തമാക്കി സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായി നിന്നതും നേസാമണിക്ക് വേണ്ടിയുള്ള പ്രാർത്ഥനളാണ്. ആരാണ് ഈ നേസാമണി?. 2001ൽ പുറത്തിറങ്ങിയ ഫ്രൺസ് എന്ന ചിത്രത്തിൽ വടിവേലുവിന്റെ കഥാപാത്രമാണ് കോൺട്രാക്ടർ നേസാമണി.
സംഭവം തുടങ്ങുന്നത് ഇങ്ങനെയാണ്. പാകിസ്ഥാനിലെ സിവിൽ എൻജിനീയറിങ് ലേണേഴ്സ്’ എന്ന ഫേസ്‌ബുക്ക് പേജിൽ ചുറ്റികയുടെ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് ഇങ്ങനെയൊരു ചോദ്യം : നിങ്ങളുടെ രാജ്യത്ത് ഈ ഉപകരണത്തിന്റെ പേരെന്ത്? ഇതിന്റെ മറുപടിയാണ് പിന്നീട് വെെറലായി മാറിയത്. തമിഴ്നാട്ടുകാരനായ വിഘ്‌നേശ് പ്രഭാകർ ഇതിന് മറുപടിയായി ഇങ്ങനെ കുറിച്ചു. : "ഇതിന്റെ പേരാണ് ചുറ്റിക. എന്തെങ്കിലും വസ്തുവിൽ ഇതുവെച്ച് അടിച്ചാൽ 'ടാങ് ടാങ്'ശബ്ദമുണ്ടാക്കും. ഇത് പെയിന്റിങ് കോൺട്രാക്ടർ നേസാമണിയുടെ തലയിൽ വീണ് തല മുറിഞ്ഞ് ഗുരുതരാവസ്ഥയിലാണ്, പാവം." ഇത് സിനിമയിലെ കഥാപാത്രമാണെന്ന് അറിയാത്ത പാകിസ്ഥാൻകാർ ഇപ്പോൾ എങ്ങിനെയുണ്ട് എന്നായിരുന്നു ചോദ്യം.
ഇപ്പോൾ പ്രശ്നമൊന്നുമില്ല എന്ന പറഞ്ഞ് #Pray_for_Neasamani എന്ന ഹാഷ്ടാഗ് ഇട്ടതോടെയാണ് ലോകം മുഴുവൻ പ്രാർഥിക്കാൻ തുടങ്ങിയത്. 1999തിൽ മലയാളത്തിൽ ഇറങ്ങിയ ഫ്രൺസ് എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പിലാണ് നേസാമണി എത്തിയിരുന്നത്. മലയാളത്തിൽ ആ കഥാപാത്രം ലാസർ എളേപ്പൻ എന്ന പേരിലായിരുന്നു. സംഭവം തമിഴ്നാട്ടിലെ സിനിമാ താരങ്ങളും ഏറ്റെടുത്തു.ഈ കഥാപാത്രം ലോകത്ത് ഹിറ്റായത് താൻ അറിഞ്ഞിരുന്നില്ലെന്ന് വടിവേലു പ്രതികരിച്ചു.
Hii guys...#Nesamani
— Saravana (@Saravan47407075) May 30, 2019
🤣🤣🤣😂😂 pic.twitter.com/N68WF9Ohxt
The only man who could've saved Contractor Nesamani with his Epic Reaction Time is now in England! #Thala #Yellove #Pray_for_Neasamani 🦁💛 PC: @BCCI pic.twitter.com/oJMWWBlCfu
— Chennai Super Kings (@ChennaiIPL) May 29, 2019
#bbcnews reporting the attack on #Nesamani https://t.co/XQfYkVap2T#Pray_for_Neasamani pic.twitter.com/STFvqiuWIE
— Contractor Pichumani (@Rajma61268256) May 30, 2019