ന്യൂഡൽഹി: മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഇലക്‌ട്രിക് വിഭാഗം 2018-19ൽ രണ്ടിരട്ടി വളർച്ചയോടെ 10,276 യൂണിറ്റ് വില്‌പന നേട്ടം കൈവരിച്ചു. 2017-18ൽ വിറ്റഴിഞ്ഞത് 4,026 യൂണിറ്റുകളായിരുന്നു. രാജ്യത്ത് ഇലക്‌ട്രിക് വാഹനങ്ങൾ പ്രോത്‌സാഹിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നടപടികളാണ് മഹീന്ദ്രയ്ക്ക് നേട്ടമായത്. പൊതുമേഖലാ സ്ഥാപനമായ എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡിൽ നിന്ന് മികച്ച ഓർഡറുകൾ ലഭിച്ചതും കരുത്തു പകർന്നു.