modi-

അഹമ്മദാബാദ്: രാഷ്ട്രപതി ഭവൻ അങ്കണത്തിൽ ഇന്ത്യൻ പ്രധാനമന്ത്രിയായി നരേന്ദ്രമോദി വീണ്ടും സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ടിവിയിൽ ആ അഭിമാന നിമിഷത്തിന് സാക്ഷിയായി അമ്മ ഹീരബെൻ മോദി.

ഗുജറാത്തിലെ വീട്ടിലിരുന്നാണ് പ്രധാനമന്ത്രിയായുള്ള മകന്റെ രണ്ടാംവരവ് ഹീരബെൻ ടിവിയിൽ കണ്ടത്. മോദി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ഹീരബെൻ കൈ അടിച്ച്‌ അത് ആഘോഷമാക്കി. നേരത്തെ തന്നെ നിരവധി ചാനലുകൾ ഹീരബെനിന്റെ വീട്ടിൽഎത്തിയിരുന്നു.

നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നേടിയ വൻ വിജയത്തിന് ശേഷം ആദ്യമായി ഗുജറാത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബി.ജെ.പി പ്രവർത്തകർ വൻവരവേല്പ് നൽകിയിരുന്നു. അതിന്ശേഷം അഹമ്മദാബാദിലെ ബി.ജെ.പി റാലിയിൽ പങ്കെടുത്ത ശേഷം നരേന്ദ്രമോദി മാതാവ് ഹീരബെന്നിനെ കാണാനെത്തിയിരുന്നു. കാല്‍ തൊട്ട് വന്ദിച്ച്‌ അമ്മയുടെ അനുഗ്രഹവും മോദി വാങ്ങിയിരുന്നു.