മലപ്പുറം: താനൂരിൽ ബി.ജെ.പിയുടെ ആഹ്ളാദ പ്രകടനത്തിനിടെ ഉണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. ബി.ജെ.പി പ്രവർത്തകനും താനൂർ സ്വദേശിയുമായ പ്രണവിനാണ് കുത്തേറ്റത്. സംഘർഷത്തിൽ മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രണവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിന് പിന്നിൽ എസ്‍.ഡി.പി.ഐ ആണെന്ന് ബി.ജെ.പി ആരോപിക്കുന്നു.