heera

അഹമ്മദാബാദ്: റെയ്സീന കുന്നിലെ രാഷ്ട്രപതി ഭവൻ അങ്കണത്തിൽ പ്രധാനമന്ത്രിയായി നരേന്ദ്രമോദി രണ്ടാമൂഴത്തിൽ സത്യപ്രതിജ്‌ഞ ചെയ്യുമ്പോൾ ഗുജറാത്തിലെ വീട്ടിലിരുന്ന് ചടങ്ങുകൾ ടിവിയിൽ കണ്ട് കൈയടിക്കുകയായിരുന്നു അമ്മ ഹീരാബെൻ. നേരത്തെ തന്നെ നിരവധി ചാനലുകൾ ഹീരബെനിന്റെ വീട്ടിലെത്തിയിരുന്നു. നേരത്തെ, തിരഞ്ഞെടുപ്പിന് മുമ്പായും ഫലമറിഞ്ഞതിനുശേഷവും മോദി അമ്മയെ സന്ദർശിച്ച് കാൽതൊട്ട് വന്ദിച്ച് അനുഗ്രഹം വാങ്ങിയിരുന്നു.