മേലുകാവ്: പ്രവർത്തിച്ചുകൊണ്ടിരുന്ന യന്ത്ര വാളിന് മുകളിലേക്ക് കാൽവഴുതി വീണ് യുവാവ് മരിച്ചു. മേലുകാവ് മുകളേപ്പറമ്പിൽ കൈലാസിന്റെ മകൻ സുമേഷ് (37) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ പെരിങ്ങാലിയിൽ തടിയുടെ അളവെടുക്കുന്നതിനിടെ കാൽവഴുതി വീഴുകയായിരുന്നു. കഴുത്തിന് സാരമായി പരിക്കേറ്റ സുമേഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ രമ്യ. . മകൻ: ആദിദേവ്. മാതാവ്: പാറുക്കുട്ടി. സംസ്‌ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.