ന്യൂഡൽഹി: നരേന്ദ്രമോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രൗഢഗംഭീരമായ ചടങ്ങിൽ ദൈവനാമത്തിലായിരുന്നു നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്തത്. രണ്ടാമതായി രാജ്നാഥ് സിംഗും മൂന്നാമത് അമിത് ഷായും സത്യപ്രതിജ്ഞ ചെയ്തു.
നിതിന്‍ ഗഡ്കരി നാലാമനായി സത്യപ്രതിജ്ഞ ചെയ്തു. മഹാരാഷ്ട്രയിൽ നിന്ന് രാജ്യസഭയിലെത്തിയ വി മുരളീധരനാണ് കേരളത്തിൽ നിന്നുള്ള ഏക മന്ത്രിസഭാംഗം.
സദാനന്ദ ഗൗഡ, നിർമ്മല സീതാരാമൻ, എൽ.ജെ.പി നേതാവ് രാം വിലാസ് പാസ്വാൻ, നരേന്ദ്രസിംഗ് തോമാർ, രവിശങ്കർ പ്രസാദ്, എസ്.എ.ഡി നേതാവ് ഹർസിമ്രത് കൗര്‍, തവാർ ചന്ദ് ഗെലോട്ട്, എസ്.ജയശങ്കർ, രമേശ് പൊഖ്രിയാൽ, അർജുൻ മുണ്ഡ, സ്മൃതി ഇറാനി, പ്രകാശ് ജാവദേക്കർ, ഡോ.ഹർഷ് വർധൻ, പീയുഷ് ഗോയൽ, ധർമേന്ദ്ര പ്രധാൻ, മുക്താർ അബ്ബാസ് നഖ്വി, പ്രഹ്‌ളാദ് ജോഷി, ഡോ മഹേന്ദ്രനാഥ് പാണ്ഡെ, ശിവസേനയെ പ്രതിനിധീകരിച്ച് അരവിന്ദ് സാവന്ത്, ഗിരിരാജ് സിംഗ്, ഗജേന്ദ്ര സിങ് ശെഖാവത്ത് എന്നിവർ കേന്ദ്രമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
58 മന്ത്രിമാരാണ് കേന്ദ്രമന്ത്രിസഭയിൽ ഇത്തവണയുള്ളത്. അരുൺ ജയ്‍റ്റ്‍ലി, സുഷമാ സ്വരാജ്, മേനക ഗാന്ധി എന്നിവരുൾപ്പടെ മുൻമന്ത്രിമാർ ഇത്തവണ മന്ത്രിസഭയിലില്ല. 25 പേരാണ് കാബിനറ്റ് റാങ്കിലുള്ളത്. 24 സഹമന്ത്രിമാരും, സ്വതന്ത്രചുമതലയുള്ള 9 പേരും കേന്ദ്രമന്ത്രിസഭയിലുണ്ട്.
സ്വതന്ത്രചുമതലയുള്ള സഹമന്ത്രിമാർ
സന്തോഷ് ഗാങ്വാർ, റാവു ഇന്ദ്രജിത്ത് സിംഗ്, ശ്രീപാദ് നായിക്, ഡോ ജിതേന്ദ്രസിംഗ്, കിരൺ റിജിജു, പ്രഹ്‌ളാദ് സിംഗ് പട്ടേൽ, ആർ.കെ. സിംഗ്, ഹർദീപ് സിംഗ്, മൻസുഖ് മാണ്ഡവ്യ എന്നിവർ സ്വതന്ത്രചുമതലയുള്ള മന്ത്രിമാരായി സത്യപ്രതിജ്ഞ ചൊല്ലി.
സഹമന്ത്രിമാർ
ഫഗ്ഗാൻ സിംഗ് കുലാസ്തേ, അശ്വിനി കുമാർ ചൗബേ, അർജുൻറാം മേഘ്വാൾ, വി.കെ. സിംഗ്, കൃഷ്ണ പാൽ ഗുർജാർ, രാവുസാഹേബ് ദാൻവേ, ജി കൃഷ്ണ റെഡ്ഡി, പർഷോത്തം രുപാല, രാംദാസ് അത്താവാല, സാധ്വി നിരഞ്ജൻ ജ്യോതി, ബാബുൽ സുപ്രിയോ, സഞ്ജീവ് ബൽയാൻ, സഞ്ജയ് ശംറാവു, അനുരാഗ് താക്കൂർ, സുരേഷ് അംഗാഡി, നിത്യാനന്ദ റായ്, റത്തൻ ലാൽ കട്ടാരിയ, വി മുരളീധരൻ, രേണുക സിംഗ് സറൂത്ത, സോം പ്രകാശ്, രാമേശവർ തേലി, പ്രതാപ് ചന്ദ്ര സാരംഗി, കൈലാഷ് ചൗധരി,ദേബശ്രീ ചൗധരി എന്നിവർ സഹമന്ത്രിമാരായി ചുമതലയേറ്റു.
ഈശ്വരനാമത്തിലാണ് എല്ലാവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത് . വ്യാഴാഴ്ച വൈകിട്ട് 7മണിക്ക് തുടങ്ങിയ ചടങ്ങ് 9മണിക്കാണ് അവസാനിച്ചത്.