robert-vadra

ന്യൂഡൽഹി: അനധികൃത വസ്തു ഇടപാടുമായി ബന്ധപ്പെട്ട കേസിൽ തന്നെ ഇതുവരെ 11 തവണകളായി 70 മണിക്കൂറോളം ചോദ്യം ചെയ്തിട്ടുണ്ടെന്ന് വ്യവസായിയും എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവുമായ റോബർട്ട് വാദ്ര. കേസിൽ ഇന്നലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വാദ്രയെ വീണ്ടും ചോദ്യം ചെയ്തിരുന്നു. ഡയറക്ടറേറ്റിൽ ഹാജരാകാൻ നിർദ്ദേശിച്ചതനുസരിച്ച് പ്രിയങ്ക ഗാന്ധിക്കൊപ്പമാണ് വാദ്ര എത്തിയത്. ഭർത്താവിനൊപ്പമെന്ന നിലപാട് വ്യക്തമാക്കിയെത്തിയ പ്രിയങ്ക ചോദ്യം ചെയ്യൽ തുടങ്ങും മുൻപ് മടങ്ങി.

ഇതേക്കുറിച്ച് വാദ്ര‌യുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ- ''ഇതുവരെ 11 തവണയായി ഏകദേശം 70 മണിക്കൂറോളം എന്നെ ചോദ്യം ചെയ്തിട്ടുണ്ട്. ഇനിയങ്ങോട്ടും എല്ലാവിധ അന്വേഷണവുമായും സഹകരിക്കും. എനിക്കെതിരായ വ്യാജ ആരോപണങ്ങൾ കള്ളമാണെന്ന് തെളിയുംവരെ."