ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞയ്‌ക്കിടെ ബി.ജെ.പി ഡൽഹി ഘടകത്തിന്റെ വെബ്സെെറ്റ് ഹാക്ക് ചെയ്തു. ശേഷം സൈറ്റിന്റെ ഹോം പേജിൽ ഹാക്കർമാർ മാറ്റങ്ങൾ വരുത്തുകയും ചെയ്തു. വെബ്‌സൈറ്റിന്റെ ഹോംപേജിലെ നാവിഗേഷൻ ബാറിൽ 'ബി.ജെ.പി' എന്ന് ഉണ്ടായിരുന്നയിടങ്ങളിലെല്ലാം 'ബീഫ്' എന്ന് ചേർത്തു. ബി.ജെ.പിയെ കുറിച്ച് എന്നത് ബീഫിനെ കുറിച്ച് എന്നാക്കി മാറ്റി, ' ബി.ജെ.പി ഹിസ്റ്ററി' എന്നത് 'ബീഫ് ഹിസ്റ്ററി' എന്നാക്കിമാറ്റി.
ഹോം പേജിലെ മറ്റ് ഉള്ളടക്കങ്ങളിൽ മാറ്റം വരുത്തിയിട്ടില്ല. ഇതിനോടൊപ്പം ഹാക്ക്ഡ് ബൈ Shadow_V1P3R ‘എന്ന സന്ദേശവും അയച്ചിട്ടുണ്ട്. എഴ് മണിക്ക് ഹാക്ക് ചെയ്യപ്പെട്ട വെബ്സെെറ്റ് 9 മണിയോയോടെ ബി.ജെ.പി തിരിച്ച് പിടിച്ചു. തിരഞ്ഞെടുപ്പിന് മുമ്പ് മാർച്ചിൽ ഇത്തരത്തിൽ ബി.ജെ.പി ദേശീയ സൈറ്റിലും ഹാക്കിംഗ് നടന്നിരുന്നു