ഓവൽ ലോകകപ്പിലെ ഉദ്ഘാടനമത്സരത്തിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ഇംഗ്ലണ്ട് ആധ്യജയം സ്വന്തമാക്കി. 104 റൺസിനാണ് ഇംഗ്ലണ്ടിന്റെ വിജയം. ഇംഗ്ലണ്ട് ഉയർത്തിയ 312 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ദക്ഷിണാഫ്രിക്ക 39.5 ഓവറിൽ 207 റൺസിൽ ഓൾ ഔട്ടായി.
അർദ്ധ സെഞ്ചുറി നേടിയ ബെൻ സ്റ്റോക്‌സ്, ജേസൻ റോയി, ജോ റൂട്ട്, ക്യാപ്റ്റൻ ഒയിൻ മോർഗൻ എന്നിവരും 3 വിക്കറ്റ് നേടിയ ജോഫ്ര ആർച്ചറും രണ്ട് വിക്കറ്റുകൾ വീതം നേടി പ്ലംകെറ്റും ബെൻസ്റ്റോക്കുമാണ് ഇംഗ്ലണ്ടിന്റെ വിജയശില്പികൾ.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ട്, നിശ്ചിത 50 ഓവറിൽഎട്ടു വിക്കറ്റ് നഷ്ടത്തിലാണ് 311 റൺസെടുത്തത്.
79 പന്തിൽ ഒൻപതു ബൗണ്ടറി സഹിതം 89 റൺസെടുത്ത ബെൻ സ്റ്റോക്‌സാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ.
ദക്ഷിണാഫ്രിക്കയ്ക്കായി ലുൻഗി എൻഗിഡി 10 ഓവറിൽ 66 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ഇമ്രാൻ താഹിർ 10 ഓവറിൽ 61 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് എടുത്തു.
68 രൺസ് നേടിയ ഓപ്പണർ ക്വിന്റൺ ഡി കോക്കാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ.