ന്യൂഡൽഹി: നരേന്ദ്രമോദി മന്ത്രിസഭയിൽ കേരളത്തിന്റെ പ്രതിനിധി വി.മുരളീധരന് ആശംസകളുമായി പ്രമുഖ വ്യവസായി എം.എ.യൂസഫലി. മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ യൂസഫലി മുരളീധരനെ നേരിൽ കണ്ട് അഭിനന്ദനം അറിയിക്കുകയായിരുന്നു.
നേരത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ നേതൃത്വത്തിൽ എൻ.ഡി.എ നേടിയ വിജയത്തെ അഭിനന്ദിച്ച് എം.എ.യൂസഫലി ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു.