ക്രിക്കറ്റ് ലോകകപ്പിന് ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരത്തോടെ ഇംഗ്ലണ്ടിലെ ഓവലിൽ തുടക്കമായി. ആദ്യമത്സരത്തിൽ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ 104 റൺസിന് തോൽപ്പിച്ച് ഈ ലോകകപ്പിലെ ആദ്യവിജയം തങ്ങളുടേതാക്കുകയും ചെയ്തു.
എന്നാൽ മറ്റൊരു വാർത്തയാണ് ഇന്ത്യൻ ആരാധകർ ഏറ്റെടുക്കുന്നത്. ഇന്ത്യയുടെ ഇതിഹാസ താരം സച്ചിൻ ടെൻഡുൽക്കർ കമന്ററിയിൽ ഇന്നിംഗ്സ് ഓപ്പൺ ചെയ്തതും ഇന്നായിരുന്നു. . ദക്ഷിണാഫ്രിക്ക-ഇംഗ്ലണ്ട് മത്സരത്തിന്റെ കമന്ററി പറയാനാണ് സച്ചിൻ കമന്ററി ബോക്‌സിലെത്തിയത്. സച്ചിൻ ഓപ്പൺ എഗെയിൻ എന്ന പേരോടെയാണ് ഐ.സി.സി സച്ചിന്റെ പുതിയ ഇന്നിംഗ്സ് ആഘോഷിച്ചത്. സച്ചിനൊപ്പം കമന്ററിക്കെത്തിയതോ ഇന്ത്യയുടെ രണ്ട് സൂപ്പർതാരങ്ങളായിരുന്നു വീരേന്ദർ സെവാഗും സൗരവ് ഗാംഗുലിയും.
സച്ചിന്റെ ഓപ്പണിംഗ് പങ്കാളിയായിരുന്ന വീരേന്ദർ സെവാഗിന്റെ ട്വീറ്റ് വൈറലാവുകയാണ്. കമന്ററി ബോക്‌സിൽ സച്ചിനും വീരുവും ഗാംഗുലിയും ഒരുമിച്ച എത്തിയതിനെ കുറിച്ചുള്ളതായിരുന്നു സെവാഗിന്റെ ട്വീറ്റ്. കമന്ററി ബോക്‌സിൽ മൂന്ന് പേരും കളിയെ കുറിച്ച് ചർച്ച നടത്തുന്ന ചിത്രവും പഴയൊരു ചിത്രവും ചേർത്തു വച്ചാണ് വീരുവിന്റെ ട്വീറ്റ്. പഴയൊരു കളിക്കിടെ സച്ചിനും സെവാഗും ഗാംഗുലിയും ഒരുമിച്ച് ഗ്രൗണ്ടില്‍ നിന്നു സംസാരിക്കുന്ന ചിത്രമാണിത്. ഒരു തലമറുയുടെ നൊസ്റ്റാൾജിയയെ ഉണർത്തുന്നതാണ് സെവാഗിന്റെ ട്വീറ്റ്.
Together again !
— Virender Sehwag (@virendersehwag) May 30, 2019
🌸 pic.twitter.com/QGR2091DS7