ഭോപ്പാൽ: തുടർച്ചയായി 3 മണിക്കൂർ പബ്‌ജി ഗെയിം കളിച്ച 16 വയസുകാരൻ ഹൃദയാഘാതം മൂലം മരിച്ചു. മൂന്ന് മണിക്കൂർ തുടർച്ചയായി ഗെയിമിൽ മുഴുകിയിരുന്ന കൗമാരക്കാരൻ പെട്ടെന്ന് മരിക്കുകയായിരുന്നുവെന്ന് മാതാപിതാക്കൾ പറഞ്ഞതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു. ഫുർഖാന്‍ ഖുറേഷി എന്ന കൗമാരക്കാരനാണ് ഹൃദയാഘാതം മൂലം മരിച്ചത്.
ഹൃദയാഘാതത്തിന് ശേഷം ഫുർഖാനെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് മാതാപിതാക്കൾ മകന്റെ പബ്ജി കളിയെ കുറിച്ച് പറയുന്നത്. ആശുപത്രിയിലെത്തിക്കുമ്പോള്‍ കുട്ടിയുടെ രക്തസമ്മര്‍ദം അപകടാവസ്ഥയിലായിരുന്നുവെന്ന് ഡോ. അശോക് ജെയിന്‍ പറഞ്ഞു. തുടർച്ചയായി കുട്ടികൾ പബ്‌ജി കളിക്കുന്നത് രക്ത സമ്മർദം പെട്ടെന്ന് കുറയാനും കൂടാനും കാരണമാകുമെന്ന് ഡോക്ടർ വ്യക്തമാക്കി.