അത്ര സുലഭമല്ലാത്ത പനംചക്കര നിരവധി ആരോഗ്യ ഗുണങ്ങളുള്ളതാണ്. മിനറുകളുടെ കലവറയാണിത്. അതിനാൽത്തന്നെ നിരവധി ആരോഗ്യ പ്രതിസന്ധികൾക്ക് പരിഹാരവുമാണ്.
ഊർജ്ജത്തിന്റെ കലവറയാണിത്. ശരീരത്തിന് ക്ഷീണമുള്ളപ്പോൾ തിളപ്പിച്ചാറിയ വെള്ളത്തിൽ അൽപ്പം പനംചക്കര ചേർത്ത് കഴിക്കുക. ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാൻ അത്യുത്തമമാണ്. അതിനാൽത്തന്നെ കിഡ്നി, കരൾ എന്നിവയുടെ ആരോഗ്യം മെച്ചപ്പെടാൻ സഹായിക്കും. ദഹനം സുഗമമാക്കുന്നു. ദഹനസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നു.
പനിയും ജലദോഷവും ഉള്ളപ്പോൾ പനംചക്കര ചേർത്ത് തിളപ്പിച്ച കാപ്പി കുടിക്കുക. ശമനമുണ്ടാകും. മൈഗ്രേന് പ്രതിവിധിയാണ് പനംചക്കര. അമിതവണ്ണം കുറയ്ക്കാൻ സഹായകമാണ്. ദിവസവും കഴിക്കുന്നത് വയർ കുറയ്ക്കാനും സഹായിക്കും. എന്നാൽ പ്രമേഹരോഗികൾ ഒഴിവാക്കുക. തണുപ്പ് കാലത്ത് പനംചക്കര കഴിക്കുന്നത് ശരീരത്തിന്റെ ചൂട് വർദ്ധിപ്പിക്കാൻ സഹായിക്കും. ശരീരവേദനകൾക്ക് പരിഹാരം കാണാൻ പനംചക്കര കാപ്പി ഉത്തമമാണ്.