crime

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് പഴയ റോഡിൽ യുവതിക്ക് വെട്ടേറ്റു. എസ്.എ.ടി ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റന്റ് പുഷ്പ (39)​യ്ക്കാണ് വെട്ടേറ്റത്. ചെവിയ്ക്ക് പരിക്കേറ്റ പുഷ്പയെ മെഡിക്കൽ കോളേജ് സർജറി വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ 6.30നായിരുന്നു സംഭവം.

സംഭവത്തെ തുടർന്ന് ആട്ടോ ഡ്രൈവറായ നിധിനെ (34) പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജോലിക്ക് വരുന്ന വഴിയാണ് നിതിൻ പുഷ്പയെ വെട്ടിയത്. ഇരുവരും വിവാഹിതരാണ്. ഭർത്താവ് മരിച്ചതിനെത്തുടർന്ന് രണ്ടാം വിവാഹത്തിന് നിതിൻ നിർബന്ധിച്ചിരുന്നു, ഇത് പുഷ്പ നിരസിച്ചതാണ് പ്രതിയെ കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.