ഇപ്പോൾ കേരളത്തിലെ യുവാക്കളുടെ ഹരമായി മാറിയിരിക്കുകയാണ് ഫുൾ ജാർ സോഡ. നമ്മുടെ കുലുക്കി സർബത്തിന്റെ വേറൊരു രൂപമാണ് ഫുൾജാർ സോഡ. എന്നാൽ ചേരുവകൾ ഗ്ലാസിലൊഴിച്ച് സോഡ ചേർക്കുന്ന രീതി വ്യത്യസ്തമാണ്. വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കുന്ന ഫുൾജാർ സർബത്തിന് ആവശ്യക്കാരേറയാണ്. ധാരാളം ആളുകൾ ഫുൾജാർ സോഡയുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ പോസ്റ്റ് ചെയ്യാൻ തുടങ്ങിയതോടെ സോഷ്യൽ മീഡിയയിലും ആളിപ്പോൾ സ്റ്റാറാണ്.
ഫുൾജാർ സോഡ ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ
1-പച്ചമുളക് ജ്യൂസ്
2-പുതിയിനയില ജ്യൂസ്
3-ഇഞ്ചി നീര്
4-നാരാങ്ങാ നീര്
5-കസ്കസ് കുതിർത്ത് വെച്ചത്.
6-ആവശ്യത്തിന് പഞ്ചസാര ലായനി
7-ആവശ്യത്തിന് ഉപ്പ്
8-സോഡ
തയ്യാറാക്കുന്ന രീതി
ആദ്യം വലിയൊരു ഗ്ലാസും അതിലിറങ്ങിക്കിടക്കുന്ന ചെറിയ ഗ്ലാസും(വെയ്ററുള്ള ഗ്ലാസായിരിക്കണം.) എടുക്കുക.ചെറിയ ഗ്ലാസിലേക്ക് ഒന്നുമുതൽ ഏഴ് വരെയുള്ള ചേരുവകൾ ഒഴിക്കുക. നമ്മുടെ രുചിക്കനുസരിച്ചാണ് ചേരുവകളെടുക്കേണ്ടത്. വലിയ ഗ്ലാസിലേക്ക് സോഡ ഒഴിക്കുക.ശേഷം വലിയ ഗ്ലാസിലേക്ക് ചെറിയ ഗ്ലാസ് വയ്ക്കുക.