1. ചൊവ്വയെക്കുറിച്ച് പഠിക്കാൻ നാസ വിക്ഷേപിച്ച പേടകം?
ഒഡീസി
2. ചുവന്ന ഗ്രഹം, തുരുമ്പിച്ച ഗ്രഹം എന്നീ പേരുകളിലുള്ള ഗ്രഹം?
ചൊവ്വ
3. ചൊവ്വയിൽ ജലം കണ്ടെത്തിയ പര്യവേക്ഷണ വാഹനം?
ക്യൂരിയോസിറ്റി
4. ഇന്ത്യയുടെ പ്രഥമ ഗൃഹാന്തര പര്യവേക്ഷണ ദൗത്യം?
മംഗൾയാൻ
5. ഭൂമിയുടെ ഒരേയൊരു ഉപഗ്രഹമാണ്?
ചന്ദ്രൻ
6. ചന്ദ്രനിലെ പൊടിപടലങ്ങളെക്കുറിച്ച് പഠിക്കാൻ നാസ 2013ൽ വിക്ഷേപിച്ച പേടകം?
ലാഡി
7. ഏറ്റവും ദൈർഘ്യം കുറഞ്ഞ വർഷമുള്ള ഗ്രഹം?
ബുധൻ
8. പച്ചഗ്രഹം, ഉരുളുന്ന ഗ്രഹം എന്നെല്ലാം അറിയപ്പെടുന്നത്?
യുറാനസ്
9. ലോക സുന്ദരി മത്സരം തുടങ്ങിയത്?
1951ൽ
10. 2013ൽ മിസ് അമേരിക്കയായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജ?
നിന ദാവുലുരി
11. അമേരിക്കൻ സുന്ദരിപ്പട്ടം നേടുന്ന ആദ്യത്തെ ഇന്ത്യൻ വംശജ?
നിന ദാവുലുരി
12. ഗബ്രിയേല ഈസ്ളർ ഏത് രാജ്യക്കാരിയാണ്?
വെനിസ്വല
13. വിശ്വസുന്ദരിപ്പട്ടം നേടിയ ആദ്യത്തെ ഇന്ത്യക്കാരി?
സുസ്മിത സെൻ
14. 2013ലെ മിസ് എർത്ത്?
ആലീസ് ഹെൻറിച്ച്
15. പഞ്ചശീല കരാർ ഇന്ത്യയും ചൈനയുമായി ഒപ്പുവച്ചത്?
1954 ഏപ്രിൽ 29ന്
16. 'ഋതുരാജൻ" എന്ന് നെഹ്റുവിനെ വിശേഷിപ്പിച്ചത്?
ടാഗോർ
17. വിദേശ കാര്യങ്ങൾ ആഭ്യന്തര കാര്യങ്ങളെ പിന്തുടരും എന്ന് പറഞ്ഞത് ?
നെഹ്റു
18.'The Story of integration of Indian States" എഴുതിയത്?
വി.പി. മേനോൻ
19. ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ എന്ന വിശേഷണമുള്ളത്?
സർദാർ വല്ലഭായ് പട്ടേൽ
20. 'സത്യാഗ്രഹ പത്രിക" എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്?
പട്ടേൽ