വിവിധ കാര്യം സാധിക്കാനായാണ് പലരും രത്നങ്ങൾ ധരിക്കുന്നത്. എന്നാൽ, ആർക്കൊക്കെ രത്നങ്ങൾ ധരിക്കാം, ഏതൊക്കെയാണ് ധരിക്കേണ്ട രത്‌നങ്ങൾ എന്നിവയെ കുറിച്ച് വ്യക്തമായ അറിവ് പലർക്കും ഇല്ല. വിലകൂടിയ രത്നം വെറുതെ ധരിക്കുന്നതുകൊണ്ട് എന്ത് നേട്ടമുണ്ടാകനാണ് എന്ന് പലരും ചിന്തിക്കുന്നു. എന്നാൽ,രത്നം നാം ആഗ്രഹിക്കുമ്പോൾ വാങ്ങാൻ പറ്റുന്നവയല്ല. കാരണം അത് ലഭിക്കുന്നത് മുതൽ അണിയുന്നതിനുവരെ യോഗങ്ങൾ ഉണ്ടായിരിക്കുമെന്നാണ് പൂർവികർ പറയുന്നത്.
ഭാഗ്യസ്ഥാനം പുഷ്ടിപ്പെടുന്നതിനുവേണ്ടിയും തൊഴിൽ തടസം നീങ്ങുന്നതിനും വിവാഹതടസം മാറുന്നതിനും സുഖചികിത്സയ്ക്ക് വേണ്ടിയുമൊക്കെ ഇന്ന് ചിലർ രത്നം ധരിച്ചുവരുന്നു. രത്നം ധരിക്കാൻ പാടില്ലാത്ത ഗ്രഹനിലക്കാരുമുണ്ടാകാറുണ്ട്. ഗ്രഹനിലയും ദശാപഹാരവും അവലോകനം നടത്തിയാണ് ഉത്തരാ ജ്യോതിഷ ഗവേഷണ കേന്ദ്രം ഉത്തമഭാഗ്യരത്നം നിർദേശിക്കുന്നത്.
ശുക്രന്റെ സ്ഥിതി മനസ്സിലാക്കി നവരത്നവും ധരിക്കാൻ സാധിക്കും. ഒരു ജാതകത്തിൽ രാജയോഗഭംഗം സംഭവിച്ചിട്ടുണ്ടെങ്കിൽ ഒന്നിലധികം രത്നങ്ങൾ ധരിക്കേണ്ടി വന്നേക്കാം. ചൊവ്വാദോഷപരിഹാരമായി ചൊവ്വാഗ്രഹത്തിന്റെ രത്നമായ ചെമ്പവിഴം ധരിക്കാൻ പാടുള്ളതല്ല. ജാതക പരിശോധനയും രത്ന നിർദേശവും കഴിഞ്ഞാൽ വിശ്വാസയോഗ്യമായ സ്ഥാപനത്തിൽ നിന്ന് രത്നം തിരഞ്ഞെടുക്കുകയാണ് വേണ്ടത്. തിരഞ്ഞെടുത്ത രത്നം മോതിരമായോ, മാലയുടെ ലോക്കറ്റായോ ശരീരത്തിൽ മുട്ടത്തക്കവിധം, ധരിക്കാവുന്നതാണ്.
ജന്മ നക്ഷത്രവും രത്നങ്ങളും
അശ്വതി – വൈഡൂര്യം
ഭരണി – വജ്രം
കാർത്തിക – മാണിക്യം
രോഹിണി – മുത്ത്
മകീര്യം – പവിഴം
തിരുവാതിര – ഗോമേദകം
പുണർതം – മഞ്ഞ പുഷ്യരാഗം
പൂയം – ഇന്ദ്രനീലം
ആയില്യം – മരതകം
മകം – വൈഡൂര്യം
പൂരം – വജ്രം
ഉത്രം – മാണിക്യം
അത്തം – മുത്ത്
ചിത്തിര – പവിഴം
ചോതി – ഗോമേദകം
വിശാഖം – മഞ്ഞപുഷ്യരാഗം
അനിഴം – ഇന്ദ്രനീലം
തൃക്കേട്ട – മരതകം
മൂലം – വൈഡൂര്യം
പൂരാടം – വജ്രം
ഉത്രാടം – മാണിക്യം
തിരുവോണം – മുത്ത്
അവിട്ടം – പവിഴം
ചതയം – ഗോമേദകം
പൂരോരുട്ടാതി – മഞ്ഞ പുഷ്യരാഗം
ഉത്രട്ടാതി – ഇന്ദ്രനീലം
രേവതി – മരതകം
നവരത്നങ്ങൾ 9 ഗ്രഹങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്.
ഗ്രഹം - രത്നം -വർണ്ണം
സൂര്യന്‍ – മാണിക്യം – പിങ്ക്
ചന്ദ്രന്‍ – മുത്ത് – വെളുപ്പ്
ചൊവ്വ – പവിഴം – ചുവപ്പ്
ബുധൻ – മരതകം – പച്ച
വ്യാഴം – പുഷ്യരാഗം – മഞ്ഞ
ശുക്രൻ – വജ്രം – വെളുപ്പ്
ശനി – ഇന്ദ്രനീലം – നീല
രാഹു – ഗോമേദകം – ബ്രൌണ്‍
കേതു – വൈഡൂര്യം – വെളുപ്പ്
ജ്യോതിഷാചാര്യനായ വരാഹമിഹിരൻ ജ്യോതിഷത്തിൽ ഉപയോഗിക്കപ്പെടുന്ന 22 രത്നങ്ങളെപ്പറ്റി പ്രതിപാദിച്ചിരിക്കുന്നു. മേൽപ്പറഞ്ഞതിൽ മാണിക്യത്തിന് ചുവപ്പ് നിറമാണ്. ഇത് കടുംചുവപ്പ്, റോസ് നിറം, കറുപ്പ് കർന്ന ചുവപ്പുനിറം ഇങ്ങനെ വ്യത്യസ്ഥങ്ങളായ ചുവപ്പ് നിറങ്ങളിൽ ലഭിക്കുന്നു. ഇത് വളരെ വിലപിടിപ്പുള്ള രത്നമാണ്. മുത്ത് വെള്ള, മഞ്ഞ, റോസ്, കറുപ്പ് എന്നീ നിറങ്ങളിൽ ലഭ്യമാണ്. വെള്ള നിറമുള്ള മുത്തുകളാണ് രത്നാഭരണങ്ങൾക്ക് പ്രധാനമായും ഉപയോഗിക്കുന്നത്.
പവിഴം ചുവപ്പ് നിറത്തിലും സിന്ദൂര നിറം, കാവി കലർന്ന ചുവപ്പ് നിറം എന്നീ നിറങ്ങളിലും ലഭിക്കുന്നു. മരതകം വിവിധ തരം പച്ചവർണ്ണങ്ങളിൽ ലഭിക്കുന്നു. പുഷ്യരാഗം മഞ്ഞ നിറത്തിലും വെള്ള നിറത്തിലും ലഭ്യമാണ്. വജ്രം വെളുപ്പ്, മഞ്ഞ, റോസ് നിറം, ചുവപ്പ്, നീല, കറുപ്പ്, എന്നീ നിറങ്ങളിൽ ലഭിക്കും. ഇളംനീല, കടുംനീല എന്നിങ്ങനെ വിവിധ തരം നീലനിറങ്ങളിൽ ഇന്ദ്രനീലം ലഭ്യമാണ്. ഗോമേദകം തേൻനിറം, ഗോമൂത്രത്തിന്റെ നിറം എന്നീ നിറങ്ങളിൽ ലഭിക്കുന്നു. ചുവപ്പ് നിറമുള്ളവയുമുണ്ട്. വെളുപ്പ്, മഞ്ഞ,കറുപ്പ് നിറത്തിലും എന്നിങ്ങനെ മൂന്നു നിറങ്ങളിൽ വൈഡൂര്യം ലഭിക്കുന്നു.