കുരുമുളകും മഞ്ഞളും ചേരുമ്പോൾ ഔഷധഗുണം ഏറുമെന്ന് അറിയാം. എന്നാൽ കേട്ടോളൂ, പച്ചക്കുരുമുളകും മഞ്ഞളും ചേർന്ന മിശ്രിതത്തെപ്പറ്റി. മാരകരോഗങ്ങളെപ്പോലും പ്രതിരോധിക്കാൻ ഈ കൂട്ടുകെട്ടിന് കഴിയും. കൊളസ്‌ട്രോൾ കുറയ്‌ക്കാൻ അത്ഭുത ശേഷിയുണ്ട് ഈ കൂട്ടിന്. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കുന്നതിന് പുറമെ നല്ല കൊളസ്‌ട്രോൾ വർദ്ധിപ്പിക്കാനും സഹായകമാണിത്.
മൂന്നോ നാലോ പച്ചക്കുരുമുളക് ചതച്ച് ഇതിൽ രണ്ട് നുള്ള് മഞ്ഞൾ ചേർത്ത് കഴിച്ചാൽ അമിതവണ്ണം പമ്പ കടക്കും. ഭക്ഷണനിയന്ത്രണവും വ്യായാമത്തിനും ഒപ്പം വേണം ഉപയോഗിക്കാൻ.
ഓർമ്മശക്തി വർദ്ധിപ്പിക്കാൻ അത്യുത്തമം. രക്തശുദ്ധീകരണത്തിനും ഈ മിശ്രിതം സഹായകമാണ്.
സന്ധിവേദന ശമിപ്പിക്കാൻ സഹായിക്കും. ദഹന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ മികച്ചതാണിത്.
എന്നാൽ കുരുമുളക് അമിതമാകാതെ നോക്കണം. നേരിട്ട് കഴിക്കുമ്പോൾ രണ്ട് നുള്ള് മഞ്ഞളും മൂന്ന് പച്ചക്കുരുമുളകും മാത്രം ചേർത്ത് തയാറാക്കുന്ന മിശ്രിതമാണ് വേണ്ടത്.