1.അമിത് ഷാ
ഗുജറാത്തിൽ പത്തു വർഷത്തോളം എം.എൽ.എയായും എട്ടു വർഷത്തോളം മന്ത്രിയായും സേവനമനുഷ്ടിച്ചിട്ടുണ്ട്. 2014 മുതൽ ബി.ജെ.പിയുടെ ദേശീയ അദ്ധ്യക്ഷൻ. ഗാന്ധിനഗറിൽ നിന്നുള്ള എം.പി.
2.രാജ്നാഥ് സിംഗ്
മിർസാപൂരിൽ കോളേജ് അദ്ധ്യാപകനായിരുന്നു. ബി.ജെ.പി മുൻ അദ്ധ്യക്ഷൻ. കഴിഞ്ഞ മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രി. യു.പി മുഖ്യമന്ത്രിയും, സിംഗ് വാജ്പേയ് മന്ത്രി സഭയിൽ കൃഷിമന്ത്രിയുമായിരുന്നു. ലക്‌നൗവിൽ നിന്നുള്ള എം.പി.
3.നിതിൻ ഗഡ്കരി
ബി.ജെ.പി മുൻ അദ്ധ്യക്ഷൻ. കഴിഞ്ഞ മന്ത്രിസഭയിലെ ഉപരിതല ഗതാഗതവകുപ്പ് മന്ത്രി. മഹാരാഷ്ട്രയിലും മന്ത്രിയായിരുന്നു. നാഗപൂരിൽ നിന്നുള്ള എം.പി.
4. നിർമ്മല സീതാരാമൻ
കഴിഞ്ഞ തവണ പ്രതിരോധ മന്ത്രിയായിരുന്നു. കൂടാതെ ധനകാര്യം, വാണിജ്യം, കമ്പനികാര്യം, വാണിജ്യം വകുപ്പുകളിൽ സഹമന്ത്രിയായിരുന്നു. ബി.ജെ.പി വക്താവായും സേവനമനുഷ്ടിച്ചിട്ടുണ്ട്. രാജ്യസഭാംഗമാണ്.
5. പീയൂഷ് ഗോയൽ
കഴിഞ്ഞ മന്ത്രിസഭയിൽ ധനകാര്യം, കമ്പനികാര്യം, റെയിൽവേ, കൽക്കരി, ഊർജ്ജം വകുപ്പുകളുടെ ചുമതല വഹിച്ചു. ബി.ജെ.പിയുടെ ദേശീയ ട്രഷററായിരുന്നു. രാജ്യസഭാംഗമാണ്.
6. എസ്. ജയ്ശങ്കർ
കഴിഞ്ഞ മന്ത്രസഭയിലെ വിദേശകാര്യ സെക്രട്ടറി. ചൈന, ചെക്ക് റിപ്പബ്ലിക്, അമേരിക്ക എന്നീ രാജ്യങ്ങളിൽ ഇന്ത്യൻ അംബാസിഡറായും സിംഗപ്പൂരിലെ ഇന്ത്യൻ ഹൈ കമ്മീഷണറായും സേവനമനുഷ്ടിച്ചു. 2019ൽ പദ്മശ്രീ ലഭിച്ചു.
7. രവിശങ്കർ പ്രസാദ്
കഴിഞ്ഞ മന്ത്രിസഭയിൽ നിയമം നീതികാര്യം, ഇലക്ട്രോണിക്സ്, വാർത്താ വിനിമയം, ഐ.ടി വകുപ്പുകളുടെ ചുമതല വഹിച്ചു. വാജ്പേയ് മന്ത്രിസഭയിൽ സഹമന്ത്രിയായിരുന്നു. പാട്ന സാഹിബിൽ നിന്നുള്ള എം.പിയാണ്.
8. രമേഷ് പൊക്രിയാൽ
പത്ര പ്രവർത്തകനായിരുന്നു. ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയാണ്. ഏഴുത്തുകാരൻ കൂടിയാണ്. ഹരിദ്വാറിൽ നിന്നുള്ള എം.പി.
9. നരേന്ദ്ര സിംഗ് തോമർ
കഴിഞ്ഞ മന്ത്രിസഭയിൽ ഗ്രാമ വികസനം, പഞ്ചായത്ത് രാജ്, പാർലമെന്റ് കാര്യം ഖനി, സ്റ്റീൽ, തൊഴിൽ, നഗര വികസനം, എന്നീ വകുപ്പുകൾ കൈകാര്യം ചെയ്‌തു. മൊറേനയിൽ നിന്നുള്ള എം.പി.
10. സ്മൃതി ഇറാനി
മോഡലും സീരിയൽ നടിയും, നിർമ്മാതാവുമായിരുന്നു. കഴിഞ്ഞ മന്ത്രിസഭയിൽ മാനവശേഷി വികസനം, ടെക്സ്റ്റൈയിൽസ്, വാർത്താ വിതരണ - പ്രക്ഷേപണ വകുപ്പുകളുടെ ചുമതല വഹിച്ചു.
11. രാം വിലാസ് പാസ്വാൻ
പാസ്വാൻ ലോക് ജനശക്തി പാർട്ടിയുടെ അദ്ധ്യക്ഷനാണ്. ഹജീപൂരിലെ എം.പിയായിരുന്നു. കഴിഞ്ഞ മന്ത്രിസഭയിൽ ഭക്ഷ്യ പൊതുവിതരണ മന്ത്രി. പല തവണ കേന്ദ്ര മന്ത്രിയായിരുന്നു.
12. ധർമ്മേന്ദ്ര പ്രധാൻ
ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി. സംരഭകത്വം, സൂഷ്മ വ്യവസായം, പ്രകൃതി വാതകം എന്നീ വകുപ്പുകളുടെ ചുമതല വഹിച്ചു. മദ്ധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗം.
13. ഡി.വി. സദാനന്ദ ഗൗഡ
കർണാടക മുൻ മുഖ്യമന്ത്രി. കഴിഞ്ഞ മന്ത്രിസഭയിൽ നിയമം, നീതികാര്യം, റെയിൽവേ, സ്ഥിതിവിവരക്കണക്ക്, പദ്ധതി നിർവഹണം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്‌തു.
14. ഹർസിമ്രത് കൗർ ബാദൽ
പഞ്ചാബ് ഉപമുഖ്യമന്ത്രിയായിരുന്ന സുഖ്വീർ സിംഗ് ബാദലിന്റെ ഭാര്യയാണ്. കഴിഞ്ഞ മന്ത്രിസഭയിൽ ഭക്ഷ്യ സംസ്‌കരണ വകുപ്പ് മന്ത്രിയായിരുന്നു. പഞ്ചാബിലെ ഭട്ടിൻഡയിൽ നിന്നുള്ള എം.പി.
15. തവർചന്ദ് ഗെലോട്ട്
പ്രമുഖ ദലിത് നേതാവ്. കഴിഞ്ഞ മന്ത്രിസഭയിൽ സാമൂഹിക നീതി, ശാക്തീകരണം എന്നീ വകുപ്പുകളുടെ ചുമതല വഹിച്ചു. മദ്ധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗം.
16. അർജുൻ മുണ്ട
ഗോൾഫ്, അമ്പെയ്‌ത്ത് താരമാണ്. മൂന്നുതവണ ഝാർഖണ്ഡ് മുഖ്യമന്ത്രിയായി. ഖൂണ്ടിയിൽ നിന്നുള്ള എം.പിയാണ്. ആദ്യ ഝാർഖണ്ഡ് മന്ത്രിസഭയിൽ ഗോത്രവർഗക്ഷേമ മന്ത്രിയായിരുന്നു.
17. ഹർഷ് വർദ്ധൻ
ഇ.ൻ.ടി ഡോക്ടറാണ്. കഴിഞ്ഞ മന്ത്രിസഭയിൽ പരിസ്ഥിതി, സാങ്കേതിക വകുപ്പുകളുടെ ചുമതല വഹിച്ചു. ചാന്ദ്നി ചൗക്കിൽ നിന്നുള്ള എം.പിയാണ്. ഡൽഹി മന്ത്രിസഭയിൽ അംഗമായിരുന്നു.
18. പ്രകാശ് ജാവേദ്കർ
കഴിഞ്ഞ മന്ത്രിസഭയിൽ വാർത്താ വിതരണ പ്രക്ഷേപണം, പാർലമെന്ററികാര്യ സഹമന്ത്രിയായിരുന്നു. 2016 മുതൽ മാനവശേഷി വകുപ്പിൽ ക്യാബിനറ്റ് മന്ത്രിയായി സേവനമനുഷ്ടിച്ചു.
19. മുഖ്താർ അബ്ബാസ് നഖ്വി
ബി.ജെ.പിയിലെ മുസ്ലിം സാന്നിദ്ധ്യം. കഴിഞ്ഞ മന്ത്രിസഭയിലെ ന്യൂനപക്ഷകാര്യ മന്ത്രി. ഝാർഖണ്ഡിൽ നിന്നുള്ള രാജ്യസഭാംഗം.
20. പ്രഹ്ലാദ് ജോഷി
ബി.ജെ.പി കർണാടക ഘടകത്തിന്റെ മുൻ പ്രസിഡന്റ്. നിലവിൽ ധാർവാഡിലെ എം.പി. ലോക്സഭ നടപടികളിൽ സ്പീക്കറെ സഹായിക്കുന്ന സമിതിയിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
21. മഹേന്ദ്ര നാഥ് പാണ്ഡേ
കഴിഞ്ഞ മന്ത്രിസഭയിൽ കേന്ദ്ര മാനവശേഷി സഹമന്ത്രിയായിരുന്നു. ഉത്തർപ്രദേശിലെ ബി.ജെ.പി അദ്ധ്യക്ഷനും ചന്ദോലി മണ്ഡലത്തിലെ എം.പിയുമാണ്.
22. അരവിന്ദ് ഗൺപത് സാവന്ദ്
നിലവിൽ മുംബൈയിൽ നിന്നുള്ള എം.പി. രണ്ടാം തവണയാണ് ലോക്സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.
ശിവസേന വക്താവായും പ്രവർത്തിച്ചിട്ടുണ്ട്.
23. ഗിരിരാജ് സിംഗ്
ബേഗുസറായിയിൽ നിന്നുള്ള എം.പി. ഭൂമിഹാർ ബ്രാമണ സമുദായക്കാരുടെ പ്രധാനപ്പെട്ട നേതാവ്. കഴിഞ്ഞ മന്ത്രിസഭയിൽ ചെറുകിട വ്യവസായ മന്ത്രിയായിരുന്നു.
24. ഗജേന്ദ്ര സിംഗ് ഷെഖാവത്ത്
നിലവിൽ ജോധ്പൂർ മണ്ഡലത്തിലെ എം.പി. കഴിഞ്ഞ മന്ത്രിസഭയിലെ കൃഷി സഹമന്ത്രി. ബി.ജെ.പിയുടെ കർഷക ഘടകമായ കിസാൻ മോർച്ചയുടെ ദേശീയ ജനറൽ സെക്രട്ടറി.