liva

സ്ഥിരമായി ലിഫ്‌റ്റ് ചോദിക്കുന്ന ഒരു കൂട്ടുകാരൻ നമ്മൾക്ക് എല്ലാവർക്കും ഉണ്ടാകും. സ്വന്തമായി വാഹനം ഇല്ലാത്ത അയാളെ രാവിലെ വീട്ടിൽ നിന്നും വാഹനത്തിൽ കയറ്റി ഓഫീസിലെത്തിക്കുകയും വൈകുന്നേരം സുരക്ഷിതമായി തിരിച്ചെത്തിക്കുകയും ചെയ്യുന്നത് പലപ്പോഴും തലവേദന സൃഷ്‌ടിക്കാറുമുണ്ട്. എന്നാൽ ഇത്തരത്തിൽ സ്വന്തമായി വാഹനം വാങ്ങാൻ പണമില്ലാത്ത സുഹൃത്തിന് നല്ല പുതുപുത്തൻ ടൊയോട്ട എറ്റിയോസ് ലിവ കാർ സമ്മാനമായി നൽകിയിരിക്കുകയാണ് ഒരു കൂട്ടം സുഹൃത്തുക്കൾ.

These guys bought their friend a car cause they are tired of picking him up😂😂❤️ such brotherhood ❤️❤️❤️God bless this friendship 💞🙏 pic.twitter.com/Csm8XMirJi

— lol, wow sis. (@Asanda_Goduka) April 14, 2019


സൗത്ത് ആഫ്രിക്കയിലെ ഒരു കാർ ഷോറൂമിലെ ജീവനക്കാരൻ ചിത്രീകരിച്ച ഇവരുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. എന്നും ലിഫ്റ്റ് ചോദിക്കുന്നത് കേട്ട് മടുത്ത ഒരു കൂട്ടം സുഹൃത്തുക്കൾ യുവാവിന് കാർ സമ്മാനിക്കുന്ന കാഴ്‌ചയെന്ന അടിക്കുറിപ്പോടെ ട്വിറ്ററിൽ അപ്‌ലോഡ് ചെയ്‌ത വീഡിയോ നിരവധി പേരാണ് റീ ട്വീറ്റ് ചെയ്‌തത്. വീഡിയോയിലുള്ളവരെല്ലാം യുവാക്കളാണെന്ന കാര്യമാണ് മിക്കവരും ചൂണ്ടിക്കാണിക്കുന്നത്. തങ്ങളുടെ സുഹൃത്തിന്റെ ദുരവസ്ഥയിൽ സഹായിക്കാനെത്തിയ ഇവരുടെ നല്ല മനസ് കാണണമെന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്.

സൗത്ത് ആഫ്രിക്കൻ വാഹന വിപണിയിൽ ചൂടപ്പം പോലെ വിറ്റഴിക്കുന്ന എറ്റിയോസ് ലിവ ഇന്ത്യയിലാണ് നിർമിക്കുന്നത്. മഹീന്ദ്ര എക്‌സ്.യു.വി 500 അടക്കമുള്ള നിരവധി വാഹനങ്ങളും സൗത്ത് ആഫ്രിക്കൻ വിപണിയിൽ വിൽക്കുന്നുണ്ട്. 1.5 ലിറ്റർ പെട്രോൾ എഞ്ചിനുള്ള എറ്റിയോസ് ലിവയിൽ 5 സ്പീഡ് മാനുവൽ ഗിയർ ബോക്‌സാണുള്ളത്. 90 പി.എസ് പവറും 132 ന്യൂട്ടർ മീറ്റർ ടോർക്കും നൽകാൻ വാഹനത്തിന് കഴിയും.