vava-suresh-

തിരുവനന്തപുരം ജില്ലയിലെ പെരുങ്കടവിളയ്ക്കടുത്ത് മാമ്പഴക്കര എന്ന ഗ്രാമപ്രദേശം. ഇവിടെ ഒരു വീടിന്റെ മുന്നിലുള്ള തെങ്ങിന് മുകളിൽ രണ്ട് ദിവസമായി രണ്ട് മൂന്ന് പാമ്പുകളെ കാണുന്നു എന്ന് പറഞ്ഞ് വാവയ്ക്ക് കാൾ വന്നു. തെങ്ങിനോട് ചേർന്ന് ഒരു ചീലാന്തി മരം, അതിന്റെ ഒരു വലിയ കൊമ്പ് ചാഞ്ഞ് കിടക്കുന്നത് ഈ തെങ്ങിലേക്കാണ്. അതു വഴിയാണ് പാമ്പുകളുടെ വരവും പോക്കും. രാത്രിയോടെയാണ് വാവ സ്ഥലത്ത് എത്തിയത്.

ടോർച്ച് വെളിച്ചത്തിൽ വാവ ഒരു പാമ്പിന്റെ തല കണ്ടു. തെങ്ങിന്റെ പൊത്തിനകത്താണ് പാമ്പുകളുടെ വാസസ്ഥലം. തെങ്ങിന് മുകളിൽ കയറി പാമ്പുകളെ പിടികൂടുക പ്രയാസം നിറഞ്ഞതാണ് അത് മാത്രമല്ല മുകളിൽ കയറുന്ന സമയം ചാഞ്ഞ് കിടക്കുന്ന ചില്ല വഴി രക്ഷപ്പെടാൻ എളുപ്പമാണ്. അതിനാൽ ആദ്യം ചാഞ്ഞ് കിടക്കുന്ന ചില്ല വെട്ടിമാറ്റാൻ വാവ തീരുമാനിച്ചു. കുറച്ച് സമയത്തെ പരിശ്രമത്തിന് ഒടുവിൽ വാവ ചില്ല മുറിച്ച് മാറ്റി. തുടർന്ന് ഏണി തെങ്ങിന് മുകളിൽ ചാരി വച്ച് വാവ കയറി. പൊത്തിൽ കണ്ട പാമ്പിനെ പിടികൂടാൻ കൈവച്ചതും അത് ഉള്ളിലേക്ക് കയറി. പക്ഷെ വാലിൽ തന്നെ പിടികിട്ടി. അതിനെ പുറത്ത് എടുത്തതും ഒന്നിന് മീതെ ഒന്നായി മൂന്ന് പാമ്പും വാവയുടെ കയ്യിൽ. കാഴ്ചയിൽ മനോഹരമായ പാമ്പുകൾ. അതെ നാഗത്താൻ പാമ്പ് അഥവാ വർണ്ണ പാമ്പ്. പ്രതീക്ഷിക്കാതെ ഒരു പാമ്പിനെ കൂടി വാവ ആ പൊത്തിൽ കണ്ടു. മൂന്ന് പാമ്പുകളെയും താഴെ ബോട്ടിലിൽ ആക്കിയതിന് ശേഷം നാലാമത്തെ പാമ്പിനായി തെങ്ങിന് മുകളിലേക്ക്. നാലാമത്തെ പാമ്പിനെയും പിടികൂടിയ വാവക്ക് ഒരു സംശയം വേറെയും പാമ്പ് കാണാൻ സാധ്യത ഉണ്ട്. തുടർന്ന് വാവ പൊത്തിൽ കയ്യിട്ടു. കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.

വീഡിയോ