ട്രെന്റ് ബ്രിഡ്ജ്: ലോകകപ്പിൽ ആദ്യ മത്സരത്തിനിറങ്ങിയ പാകിസ്ഥാന് വെസ്റ്റ് ഇൻഡിസിനോട് ബാറ്റിംഗ് തകർച്ച. 21 ഓവർ പൂർത്തിയാക്കുമ്പോൾ പാകിസ്ഥാൻ 10 വിക്കറ്റ് നഷ്ടത്തിൽ 105 റൺസെടുത്തു. 11 പന്തിൽ രണ്ട് റൺ എടുത്ത ഇമാം ഉൾ ഹഖ്, 16 പന്തിൽ 22 റൺ എടുത്ത ഫഖർ സമാൻ, 11 പന്തിൽ എട്ട് റൺ എടുത്ത ഹാരിസ് സൊഹൈൽ, 22 റൺസെടുത്ത ബബർ അസം എന്നിവരുടെ വിക്കറ്റുകളാണ് പാകിസ്ഥാന് നഷ്ടമായത്. ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇമാമിനെ ഷെൽഡൻ കോട്രലും ഫഖർ സമാൻ, ഹാരിസ് സൊഹൈൽ എന്നിവരെ ആന്ദ്രെ റസ്സലുമാണ് പുറത്താക്കിയത്.