weekly-prediction

അശ്വതി: മാതാവിന്റെ ആരോഗ്യനില മെച്ചമാകും. ഗൃഹത്തിൽ മംഗള കർമ്മങ്ങൾ നടക്കും. വാഹനലാഭം ഉണ്ടാകും. വ്യാഴാഴ്ച ദിവസം വിഷ്ണു ക്ഷേത്ര ദർശനം, തുളസിപ്പൂവ് കൊണ്ട് അർച്ചന, വിഷ്ണുസഹസ്രനാമം ജപിക്കുന്നതും ഉത്തമം. വ്യാഴാഴ്ച ദിവസം അനുകൂല സമയം.


ഭരണി: സിനിമാ സീരിയൽ രംഗത്ത് പ്രവർത്തിക്കുന്നവർ പുതിയ കരാറുകളിൽ ഒപ്പുവയ്ക്കും. വ്യാഴാഴ്ച ദിവസം വിഷ്ണു ക്ഷേത്ര ദർശനം, തുളസിപ്പൂവ് കൊണ്ട് അർച്ചന, വിഷ്ണുസഹസ്രനാമം ജപിക്കുന്നതും ഉത്തമം. ശനിയാഴ്ച അനുകൂലദിവസം.


കാർത്തിക: ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. മേടരാശിക്കാർക്ക് ആരോഗ്യപരമായി നല്ലതല്ല. ശനിയാഴ്ച ദിവസം ശിവക്ഷേത്ര ദർശനം, ജലധാര, പഞ്ചാക്ഷരീ മന്ത്രം ഇവ പരിഹാരമാകുന്നു. ശനിയാഴ്ച ദിവസം മംഗളകർമ്മങ്ങൾക്ക് നല്ലതല്ല.


രോഹിണി: ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. സർക്കാരിൽ നിന്നും കിട്ടേണ്ടതായ ആനുകൂല്യം ലഭിക്കാൻ തടസം നേരിടും. വ്യാഴാഴ്ച ദിവസം വിഷ്ണുക്ഷേത്ര ദർശനം, തുളസിപ്പൂവ് കൊണ്ട് അർച്ചന, വിഷ്ണുസഹസ്രനാമം ജപിക്കുന്നതും ഉത്തമം. ശനിയാഴ്ച പുതിയ പ്രവർത്തനങ്ങൾക്ക് നല്ല ദിവസമല്ല.


മകയീരം: പുതിയ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയം. മിഥുനരാശിക്കാർ അപ്രതീക്ഷിതമായി ദൂരയാത്രകൾ ആവശ്യമായി വരും. കണ്ടകശ്ശനികാലമായതിനാൽ ഇന്റർവ്യൂ കഴിഞ്ഞ ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവ് കിട്ടാൻ കാലതാമസം എടുക്കും. ശനിയാഴ്ച ദിവസം അയ്യപ്പക്ഷേത്ര ദർശനം, ശിവന് ജലധാര, പഞ്ചാക്ഷരീമന്ത്രജപം ഇവ പരിഹാരമാകുന്നു. വ്യാഴാഴ്ച ദിവസം അനുകൂലം.


തിരുവാതിര: സ്ഥിരവരുമാനം ഉണ്ടാകുന്ന ചില പദ്ധതികൾ ആസൂത്രണം ചെയ്യും. വ്യവസായികൾക്ക് തൊഴിൽ പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ സാധിക്കും. തിങ്കളാഴ്ച ദിവസം ശിവക്ഷേത്ര ദർശനം, ജലധാര, പഞ്ചാക്ഷരീ മന്ത്രം ഇവ പരിഹാരമാകുന്നു. തിങ്കളാഴ്ച ദിവസം അനുകൂലം.


പുണർതം: സംഗീതം, നാടകം എന്നീ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ധാരാളം അവസരം ലഭിക്കും. ശത്രുക്കൾ മുഖേന കേസുകളോ അപകീത്തിയോ സംഭവിക്കാം. ശനിയാഴ്ച ദിവസം ശിവക്ഷേത്ര ദർശനം, ജലധാര, പഞ്ചാക്ഷരീ മന്ത്രം ഇവ പരിഹാരമാകുന്നു. തിങ്കളാഴ്ച ദിവസം അനുകൂലം.


പൂയം: ഭർത്താവിന്റെ ജോലിയിലുള്ള ഉയർച്ച മാനസിക സംതൃപ്തി ഉണ്ടാക്കും. സുഹൃത്തുക്കളുമായി ഉല്ലാസ യാത്രകളിൽ പങ്കെടുക്കും. വ്യാഴാഴ്ച ദിവസം വിഷ്ണുക്ഷേത്ര ദർശനം, തുളസിപ്പൂവ് കൊണ്ട് അർച്ചന, വിഷ്ണുസഹസ്രനാമം ജപിക്കുന്നതും ഉത്തമമാണ്. ചൊവ്വാഴ്ച പുതിയ പ്രവർത്തനങ്ങൾക്ക് നല്ലതല്ല.


ആയില്യം: തസ്‌ക്കരഭയം ഉണ്ടാകാതെ ശ്രദ്ധിക്കണം. സന്താനങ്ങൾ മുഖേന മനഃസന്തോഷം വർദ്ധിക്കും. വിവാഹത്തിന് അനുകൂല സമയം. ആരോഗ്യപരമായി നല്ലകാലം. ആയില്യം നക്ഷത്ര ദിവസം സർപ്പ പ്രീതി വരുത്തുകയും, മണ്ണാറശാല നാഗരാജാ ക്ഷേത്ര ദർശനവും പരിഹാരം.


മകം: ഗൃഹനവീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനിട വരും. ആത്മീയതയിലും ദൈവീകചിന്തക്കും വേണ്ടി സമയം ചെലവഴിക്കും. വ്യാഴാഴ്ച ദിവസം വിഷ്ണുക്ഷേത്ര ദർശനം, തുളസിപ്പൂവ് കൊണ്ട് അർച്ചന, വിഷ്ണുസഹസ്രനാമം ജപിക്കുന്നതും ഉത്തമമാണ്. ശനിയാഴ്ച പുതിയ പ്രവർത്തനങ്ങൾക്ക് നല്ല ദിവസമല്ല.


പൂരം: സാമ്പത്തിക പ്രതിസന്ധികൾ തരണം ചെയ്യേണ്ടി വരും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. വ്യാഴാഴ്ച ദിവസം വിഷ്ണു ക്ഷേത്ര ദർശനം, തുളസിപ്പൂവ് കൊണ്ട് അർച്ചന, വിഷ്ണുസഹസ്രനാമം ജപിക്കുന്നതും ഉത്തമം. വ്യാഴാഴ്ച പുതിയ പ്രവർത്തനങ്ങൾക്ക് നല്ല ദിവസം.


ഉത്രം: വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവർ സ്വകാര്യ ഏജൻസികൾ വഴി കബളിപ്പിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക. ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാൻ ഉത്തരവ് ലഭിക്കും. വ്യാഴാഴ്ച ദിവസം ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര ദർശനം, തുളസിപ്പൂവ് കൊണ്ട് അർച്ചന, വിഷ്ണുസഹസ്രനാമം ജപിക്കുന്നതും ഉത്തമം. വ്യാഴാഴ്ച ദിവസം അനുകൂലം.


അത്തം: അകലെയുള്ള ബന്ധുക്കൾ സഹായിക്കും. പിതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനിട വരും. ഈശ്വരാധീനം ഉള്ളതിനാൽ എല്ലാ ആപത്തുകളിൽ നിന്നും രക്ഷപ്പെടും. ശനിയാഴ്ച ദിവസം ശിവക്ഷേത്ര ദർശനം, ജലധാര, പഞ്ചാക്ഷരീ മന്ത്രം ഇവ പരിഹാരമാകുന്നു. തിങ്കളാഴ്ച ദിവസം അനുകൂലം.


ചിത്തിര: ഉദ്യോഗസ്ഥന്മാർക്ക് പലവിധത്തിലുള്ള ആനുകൂല്യങ്ങൾ ലഭിക്കും. സഹപ്രവർത്തകരിൽ നിന്നും നല്ല പെരുമാറ്റം ഉണ്ടാകും. വിദേശത്ത് നിന്നും നാട്ടിൽ വരാൻ ആഗ്രഹിക്കുന്നവർക്ക് ആഗ്രഹം സഫലീകരിക്കും. വിഷ്ണു ക്ഷേത്ര ദർശനം, തുളസിപ്പൂവ് കൊണ്ട് അർച്ചന, വിഷ്ണു സഹസ്രനാമം ജപിക്കുന്നതും ഉത്തമം. വ്യാഴാഴ്ച ദിവസം അനുകൂലം.


ചോതി: തൊഴിൽരഹിതർക്ക് ജോലി ലഭിക്കാൻ തടസങ്ങൾ നേരിടും. ആരോഗ്യപരമായി അനുകൂലസമയം. വാഹന സംബന്ധമായി ചെലവുകൾ വർദ്ധിക്കും. ഗൃഹഭരണകാര്യങ്ങളിൽ ചെറിയ അലസതകൾ അനുഭവപ്പെടും. ശനിയാഴ്ച ദിവസം ശിവക്ഷേത്ര ദർശനം, ജലധാര, പഞ്ചാക്ഷരീ മന്ത്രം ഇവ പരിഹാരമാകുന്നു. തിങ്കളാഴ്ച ദിവസം അനുകൂലം.


വിശാഖം: സാമ്പത്തിക ഇടപാടുകൾ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. സഹോദരസ്ഥാനീയരിൽ നിന്നും സഹായ സഹകരണങ്ങൾ ലഭിക്കും. രാഷ്ട്രീയപ്രവർത്തകർ അപവാദാരോപണങ്ങൾക്ക് വിധേയരാകും. വെള്ളിയാഴ്ച ദിവസം ഗണപതി ക്ഷേത്ര ദർശനം, കറുകമാല ചാർത്തൽ, ഗണപതിഹോമം ഇവ പരിഹാരം.


അനിഴം: ശത്രുക്കളിൽ നിന്നുള്ള ഉപദ്രവം വർദ്ധിക്കും. വ്യാപാര, സ്ഥാപനങ്ങളിൽ നിന്നും പണം നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. ഉല്ലാസയാത്രകളിൽ പങ്കെടുക്കും. ശനിയാഴ്ച ദിവസം ശാസ്താക്ഷേത്ര ദർശനം, ശിവന് കൂവളമാല, ജലധാര, പഞ്ചാക്ഷരീ മന്ത്രം ഇവ പരിഹാരം. ശനിയാഴ്ച പുതിയ പ്രവർത്തനങ്ങൾക്ക് നല്ല ദിവസമല്ല.


കേട്ട: വിദ്യാർത്ഥികൾക്ക് അനുകൂല സമയം. ആഗ്രഹിക്കുന്ന കാര്യങ്ങൾ പൂർത്തീകരിക്കാൻ സാധിക്കും. അയൽക്കാരുമായി അഭിപ്രായവ്യത്യാസം ഉണ്ടാകും. പുണ്യക്ഷേത്രങ്ങൾ സന്ദർശിക്കും. ശനിയാഴ്ച ദിവസം ശാസ്താക്ഷേത്ര ദർശനം, ശിവന് ജലധാര, ഇവ പരിഹാരമാകുന്നു. ശനിയാഴ്ച പുതിയ പ്രവർത്തനങ്ങൾക്ക് നല്ല ദിവസമല്ല.


മൂലം: ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. യാത്രകൾ ഉല്ലാസപ്രദമാകും, അവിവാഹിതരുടെ വിവാഹ കാര്യത്തിൽ കാലതാമസമുണ്ടാകും. വെള്ളിയാഴ്ച ഭഗവതി ക്ഷേത്ര ദർശനം നടത്തുന്നതും, ചുവപ്പ് പുഷ്പങ്ങൾ കൊണ്ട് അർച്ചന നടത്തുന്നതും ഉത്തമമാണ്. വെള്ളിയാഴ്ച ദിവസം അനുകൂലം.


പൂരാടം: മനസിൽ ആഗ്രഹിക്കുന്ന കാര്യങ്ങൾ ഭംഗിയായി നിറവേറ്റും. യാത്രകൾ മുഖേന പ്രതീക്ഷിച്ചതിനെക്കാൾ ഗുണം ലഭിക്കും. വിദ്യാർത്ഥികൾ പഠനകാര്യത്തിൽ അലസത പ്രകടമാക്കും. ഭഗവതിക്ക് ചുവപ്പ് പുഷ്പങ്ങൾ കൊണ്ട് അർച്ചന നടത്തുന്നത് ഉത്തമമാണ്. വെള്ളിയാഴ്ച ദിവസം അനുകൂലം.


ഉത്രാടം: ധനുരാശിക്ക് സാമ്പത്തിക ബുദ്ധിമുട്ടുകളും, തൊഴിൽ തടസവും അനുഭവപ്പെടും. മകര രാശിക്ക് മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. സഹോദരഗുണം ഉണ്ടാകും. ശനിയാഴ്ച ദിവസം ശിവക്ഷേത്ര ദർശനം, ജലധാര, പഞ്ചാക്ഷരീ മന്ത്രം ഇവ പരിഹാരം. വ്യാഴാഴ്ച ദിവസം അനുകൂലം.


തിരുവോണം: ബുദ്ധിപരമായി പല സന്ദർഭങ്ങളും കൈകാര്യം ചെയ്യാൻ ശ്രമിക്കണം. കുടുംബപരമായി കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടി വരും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനിട വരും. വിഷ്ണു ക്ഷേത്ര ദർശനം, ശിവന് ജലധാര, നീല വസ്ത്രം ധരിക്കുന്നതും പരിഹാരമാകുന്നു.


അവിട്ടം: മകരരാശിക്കാർക്ക് കലാരംഗത്ത് പുതിയ അവസരങ്ങൾ ലഭിക്കും. സർക്കാരിൽ നിന്നും ലഭിക്കാനുള്ള ആനുകൂല്യങ്ങൾക്ക് തടസം നേരിടും. സഹോദരങ്ങൾ തമ്മിൽ യോജിപ്പിലെത്തും. മതപരമായ ചടങ്ങുകളിൽ പങ്കെടുക്കും. ദേവീ ദർശനം നടത്തുന്നതും, ചുവപ്പ് പുഷ്പങ്ങൾ കൊണ്ട് അർച്ചന നടത്തുന്നതും ഉത്തമം. വെള്ളിയാഴ്ച ദിവസം അനുകൂലം.


ചതയം: പൊതുപ്രവർത്തകർക്ക് സമൂഹത്തിൽ പ്രശസ്തി വർദ്ധിക്കും. വാഹനത്തിൽ സൂക്ഷിക്കണം. ഉദരരോഗത്തിന് സാദ്ധ്യതയുണ്ട്. വെള്ളിയാഴ്ച ദിവസം ദേവീ ദർശനം നടത്തുന്നതും, ചുവപ്പ് പുഷ്പങ്ങൾ കൊണ്ട് അർച്ചന നടത്തുന്നതും ഉത്തമം. വെള്ളിയാഴ്ച ദിവസം അനുകൂലം.

പൂരുരുട്ടാതി: വിദ്യാഭ്യാസകാര്യത്തിൽ പ്രതീക്ഷിക്കാത്ത നേട്ടം ലഭിക്കും. സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് സാദ്ധ്യതയുണ്ട്. വസ്തുസംബന്ധമായി അതിർത്തി തർക്കം പരിഹരിക്കപ്പെടും. മീനരാശിക്കാർക്ക് അനുകൂല വാരം. ശാസ്താക്ഷേത്ര ദർശനം, ശിവന് ജലധാര ഇവ പരിഹാരമാകുന്നു.ബുധനാഴ്ച ദിവസം ഉത്തമം.


ഉത്രട്ടാതി: വിദേശയാത്രക്ക് ശ്രമിക്കുന്നവർക്ക് ആഗ്രഹം സഫലീകരിക്കും. ആരോഗ്യപരമായി നല്ല കാലമല്ല. ദേവീ ദർശനം നടത്തുന്നതും,ചുവപ്പ് പുഷ്പങ്ങൾ കൊണ്ട് അർച്ചന നടത്തുന്നതും ഉത്തമമാണ്. വെള്ളിയാഴ്ച ദിവസം അനുകൂലം.

രേവതി: പുതിയ വസ്ത്രങ്ങൾ ലഭിക്കും. മാതൃസ്വത്ത് സംബന്ധമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. വാഹനയാത്രയിൽ സൂക്ഷിക്കണം. വ്യാഴാഴ്ച ദിവസം വിഷ്ണു ക്ഷേത്ര ദർശനം, തുളസിപ്പൂവ് കൊണ്ട് അർച്ചന,വിഷ്ണു അഷ്ടോത്തരം ജപിക്കുന്നതും ഉത്തമമാണ്.