മാഡ്രിഡ്: യൂറോപ്യൻ ക്ലബ് ഫുട്ബാളിലെ പുതിയ രാജാവ് ആരെന്ന് ഇന്ന് രാത്രി അറിയാം. ഇംഗ്ലീഷ് ക്ലബുകളായ ലിവർപൂളും ടോട്ടൻഹാം ഹോട്സ്പറും തമ്മിലുള്ള യൂറോപ്യൻ ചാമ്പ്യൻസ് ലീഗിന്റെ ഫൈനൽ പോരാട്ടം സ്പാനിഷ് ക്ലബ് അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടായ വാൻഡ മെട്രോപൊളിറ്റാനോ യിൽ ഇന്ന് രാത്രി നടക്കും. ഇന്ത്യൻ സമയം രാത്രി 12.30 നാണ് കിക്കോഫ്. കഴിഞ്ഞ തവണ റയൽ മാഡ്രിഡിനു മുന്നിൽ കൈവിട്ട കിരീടം തിരിച്ചു പിടിക്കുകയെന്ന ലക്ഷൃമണ് ലിവർപൂളിനുള്ളത്. ഒപ്പം ഇത്തവണ മാഞ്ചസ്റ്റർ സിറ്റിയോട് വെറും ഒരു പോയിന്റിന്റെ വ്യത്യായാസത്തിൽ പ്രിമിയർ ലീഗ് കിരീടം നഷ്ടപ്പെടുത്തിയതിന്റെ സങ്കടവും ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ മുത്തമിട്ട് മറക്കാമെന്ന പ്രതീക്ഷയും ജോർഗൻ കോപ്പിനും കുട്ടികൾക്കുമുണ്ട്. മറുവശത്ത് ടോട്ടൻ ഹാം തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ കിരീട നേട്ടമെന്ന സുവർണ മുഹൂർത്തത്തിനായാണ് കാത്തിരിക്കുന്നത്. കറുത്ത കുതിരകളായി കുതിച്ചെത്തുമെങ്കിലും നിർണായക മത്സരങ്ങളിൽ ഇടറി വീഴുന്നുവെന്ന ചീത്തപ്പേരും അവർക്ക് മായ്ച് കളയേണ്ടതുണ്ട്. പരിക്കിന്റെ പിടിയിലായ നാകൻ ഹാരി കേൻ പരിക്ക് മാറി ഇന്ന് ടോട്ടനം നിരയിൽ കളിക്കിമോയെന്നതാണ് എല്ലാവരും ആകാംഷയോടെ ഉറ്രുനോക്കുന്നത്.
9 - ാം യൂറോപ്യൻ ഫൈനലിനാണ് ( ചാമ്പ്യൻസ് ലീഗ്/ യൂറോപ്യൻ കപ്പ്) ലിവർപൂൾ ഇന്ന് ഇറങ്ങുന്നത്. ഏറ്റവും കൂടുതൽ യൂറോപ്യൻ ഫൈനലുകളിൽ കളിച്ച ഇംഗ്ലീഷ് ടീമും ലിവർപൂളാണ്. അഞ്ച് തവണ അവർ ചാമ്പ്യൻമാരായിട്ടുണ്ട്. എന്നാൽ അവസാനം കളിച്ച രണ്ട് യൂറോപ്യൻ ഫൈനലുകളിലും അവർ തോറ്റു (2007, 2018 ).
ടോട്ടൻ ഹാം ഹോട്സ്പറിന്റെ ആദ്യ യൂറോപ്യൻ ഫൈനലാണിത്. യൂറോപ്യൻ
ഫൈനൽ കളിക്കുന്ന എട്ടാമത്തെ ഇംഗ്ലീഷ് ക്ലബാണ് ടോട്ടൻ ഹാം
ഇത്തവണ പ്രിമിയർ ലീഗിൽ മുഖാമുഖം വന്ന രണ്ട് മത്സരങ്ങളിലും ലിവർപൂളിനായിരുന്നു ജയം.
കൗതുകം
സെമി ഫൈനലിൽ ആദ്യ പാദത്തിൽ തോറ്റതിന് ശേഷം ഗംഭീര തിരിച്ചു വരവ് നടത്തിയാണ് ഈ ടീമും ഫൈനലിൽ എത്തിയത്. ലിവർപൂൾ ബാഴ്സലോണയേയും ടോട്ടനം അയാക്സിസിനെയുമാണ് സെമിയിൽ കീഴടക്കിയത്.
ഇത്തവണത്തെ രണ്ട് യൂറോപ്യൻ ഫൈനലുകളും ( ചാമ്പ്യൻസ് ലീഗ്, യൂറോപ്പ )ആൾ ഇംഗ്ലണ്ട് ഫൈനലുകളായിരുന്നു.
ടി വി ലൈവ്
സോണി സിക്സിൽ