bob

കൊച്ചി: അന്താരാഷ്‌ട്ര എം.എസ്.എം.ഇ ദിനത്തോട് അനുബന്ധിച്ച് ചെറുകിട വ്യവസായ സംരംഭർക്കായി ബാങ്ക് ഒഫ് ബറോഡ എറണാകുളം റീജിയൺ സംരംഭക മേള സംഘടിപ്പിച്ചു. 50ഓളം സംരംഭകർ പങ്കെടുത്തു. ഡെപ്യൂട്ടി ജനറൽ മാനേജർമാരായ ആർ. ഗായത്രി, സി.എച്ച്. രാജശേഖരൻ, സിയാദ് റഹുമാൻ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ബിജു പി. എബ്രഹാം എന്നിവർ സംസാരിച്ചു. മേളയിൽ ബാങ്കിന്റെ വിവിധ വായ്‌പാ പദ്ധതികൾ സംരംഭകർക്ക് പരിചയപ്പെടുത്തി. ഏഴ് പുതിയ സംരംഭകർക്ക് അഞ്ചുകോടി രൂപയുടെ വായ്‌പാ വിതരണവും നടത്തി.