nepal-pm

ന്യൂഡൽഹി: രണ്ടാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിലേറിയപ്പോൾ നേപ്പാൾ പ്രധാനമന്ത്രി സമ്മാനവുമായെത്തി. രുദ്രാക്ഷ മാലയാണ് മോദിക്ക് നേപ്പാൾ പ്രധാനമന്ത്രി കെ.പി ശ‍ർമ്മ ഒലി സമ്മാനിച്ചത്. നേപ്പാളിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചെയർമാൻ കൂടിയാണ് കെ.പി ശ‍ർമ്മ ഒലി. സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം കമ്യൂണിസ്റ്റ് പ്രധാനമന്ത്രിയുമായി നരേന്ദ്ര മോദി നയതന്ത്ര ചർച്ചയും നടത്തി.

ഡൽഹിയിലെ യിലെ ഹൈദരാബാദ് ഹൗസിൽ നടന്ന നയതന്ത്ര ചർച്ചയ്ക്കിടയിലായിരുന്നു പ്രധാനമന്ത്രിക്ക് സമ്മാനം നൽകിയത്. സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞ ദിവസമാണ് അദ്ദേഹം ഡൽഹിയിലെത്തിയത്. ഹിമാലയത്തിൽ ധാരാളമായി കണ്ടുവരുന്ന രുദ്രാക്ഷ മരത്തിന്റെ കുരുവും രുദ്രാക്ഷം എന്നാണ് അറിയപ്പെടുന്നത്. രുദ്രാക്ഷ മാലയ്ക്ക് ദൈവീക ചൈതന്യമുണ്ടെന്ന് ഹൈന്ദവർ വിശ്വസിക്കുന്നുണ്ട്.

കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാജ്യത്തേക്ക് ക്ഷണിക്കുകയും ചെയ്തു. മോദിയുടെ രണ്ടാം സ്ഥാനാരോഹണത്തിന് ബിംസ്റ്റെക് രാഷ്ട്രങ്ങളിലെ തലവന്മാരെ മാത്രമായിരുന്നു ക്ഷണിച്ചത്. ബംഗ്ലാദേശ്, ഇന്ത്യ,മ്യാന്മാർ,ശ്രീലങ്ക,തായ്‌ലന്റ്,നേപ്പാൾ ഭൂട്ടാൻ എന്നീ രാജ്യങ്ങൾ ഉൾപ്പെട്ടതാണ് ഈ സമിതി.

Best wishes from the friendly people of Nepal

A special gift of Rudraksh for PM @narendramodi from Prime Minister of #Nepal K.P Sharma Oli. pic.twitter.com/dG61PXz8SD

— Raveesh Kumar (@MEAIndia) May 31, 2019