അഡീഷണൽ സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിച്ച എ. രവീന്ദ്രൻ നായരെ ചെയർമാന്റെ ഓഫീസിലും എസ്. ഡോളിയെ ഗവേഷണ അവലോകന വിഭാഗത്തിലും എസ്. അനിതയെ പരീക്ഷാ വിഭാഗത്തിലും നിയമിച്ചു.
ജോയിന്റ് സെക്രട്ടറി
ജോയിന്റ് സെക്രട്ടറിമാരായ എം.എൻ. ശ്രീകലയെ എസ്റ്റാബ്ലിഷ്മെന്റ് വിഭാഗത്തിലും എം.ഡി. ആന്റണിയെ ഗവേഷണ അവലോകന വിഭാഗത്തിലും സി. ഇന്ദുകലയെ ജോയിന്റ് പരീക്ഷാ കൺട്രോളറായും ജി.ഒ. സുരേഷ് കുമാറിനെ ഗവൺമെന്റ് വിംഗ് റിക്രൂട്ട്മെന്റിലും പി.എൽ. മനോജിനെ അഡൈ്വസ് ലിറ്റിഗേഷനിലും നിയമിച്ചു.
ഡെപ്യൂട്ടി സെക്രട്ടറി/ജില്ലാ ഓഫീസർ
ഡെപ്യൂട്ടി സെക്രട്ടറിമാരായ എം. അജിത് കുമാറിനെ തിരുവനന്തപുരം ജില്ലാ ഓഫീസറായും എൻ.എൻ. ഉമാദേവിയെയും എ.പി. പ്രീജയെയും പരീക്ഷാ വിഭാഗത്തിലും എം. ഹാഷിലിനെ ഒ.എം.ആർ. ആൻഡ് ഒ.ടി.വി. വിഭാഗത്തിലും പി. പ്രീതയെ യു.എഫ്.ആറിലും കെ. പ്രശാന്ത് കുമാറിനെ അപ്പോയ്മെന്റ് ഓഡിറ്റ് ആൻഡ് വെരിഫിക്കേഷൻ വിഭാഗത്തിലും ബി.ജി. പ്രദീപ് കുമാറിനെ എസ്റ്റാബ്ലിഷ്മെന്റ് വിഭാഗത്തിലും നിയമിച്ചു.
അണ്ടർ സെക്രട്ടറിമാരായ എസ്. കലയെ ഡിപ്പാർട്ടമെന്റ് ടെസ്റ്റ് വിഭാഗത്തിലും എം.ജെ.ജെ. റോയിയെ അക്കൗണ്ട്സ് വിഭാഗത്തിലും ആർ. അനിൽകുമാറിനെയും പി. ശിവപ്രസാദിനെയും നിയമന ശുപാർശാ വിഭാഗത്തിലും എസ്.കെ. ബിന്ദുവിനെയും എം. സുരേശനെയും ഡിസ്ട്രിക്ട് റിക്രൂട്ട്മെന്റ് വിഭാഗത്തിലും പി.എസ്. ബിന്ദുവിനെ പരീക്ഷാവിഭാഗത്തിലും ജി. ഗിരീഷ്കുമാറിനെ സീക്രട്ട് സെക്ഷനിലും വി.വി. ശശിധരനെ സ്‌പെഷ്യൽ റിക്രൂട്ട്മെന്റിലും പി. മധുസൂദനനെ കോർപ്പറേഷൻ റിക്രൂട്ട്മെന്റിലും നിയമിച്ചു.