പ്രാക്ടിക്കൽ
കംബൈൻഡ് ഒന്ന്, രണ്ട് സെമസ്റ്റർ ബി.ടെക് ഏപ്രിൽ 2019, മെക്കാനിക്കൽ എൻജിനീയറിംഗ് വർക്ക്ഷോപ്പ് (2013 സ്കീം), എൻജിനീയറിംഗ് വർക്ക്ഷോപ്പ് (2008 സ്കീം) എന്നിവയുടെ പ്രാക്ടിക്കൽ ജൂൺ 3ന് തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിംഗിൽ നടക്കും.
കംബൈൻഡ് ഒന്ന്, രണ്ട് സെമസ്റ്റർ ബി.ടെക് ഏപ്രിൽ 2019 (2013 സ്കീം) ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിംഗ് വർക്ക്ഷോപ്പ് ജൂൺ 13ന് കോളേജ് ഓഫ് എൻജിനീയറിംഗ്, തിരുവനന്തപുരം, ഗവ.എൻജിനീയറിംഗ് കോളേജ് ബാർട്ടൺഹിൽ, ടി.കെ.എം കോളേജ് ഓഫ് എൻജിനീയറിംഗ്, കൊല്ലം എന്നീ കോളേജുകളിൽ നടക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രൊജക്ട്
വിദൂര വിദ്യാഭ്യാസ വിഭാഗം അവസാന വർഷ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്/ബി.സി.എ സപ്ലിമെന്ററി പരീക്ഷകളുടെ പ്രൊജക്ട് റിപ്പോർട്ട് ജൂൺ 10ന് സമർപ്പിക്കണം.
ടൈംടേബിൾ
വിദൂര വിദ്യാഭ്യാസ വിഭാഗം ജൂൺ 19 മുതൽ ആരംഭിക്കുന്ന ഒന്നും രണ്ടും സെമസ്റ്റർ ബി.എൽ.ഐ.എസ്.സി പരീക്ഷകളുടേയും ബി.എൽ.ഐ.എസ്.സി ആനുവൽ സ്കീം (സപ്ലിമെന്ററി) പരീക്ഷകളുടേയും വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
വിദൂര വിദ്യാഭ്യാസ പഠന കേന്ദ്രം നടത്തുന്ന എം.എച്ച്.ആർ.എം (മാസ്റ്റർ ഓഫ് ഹ്യൂമൻ റിസോഴ്സസ് മാനേജ്മെന്റ്) കോഴ്സിന്റെ ഒന്നും രണ്ടും വർഷ സപ്ലിമെന്ററി പരീക്ഷാ ടൈംടേബിൾ വെബ്സൈറ്റിൽ.
അഡ്മിഷൻ മെമ്മോ
വിവിധ പഠനവകുപ്പുകളിലേയ്ക്ക് പി.ജി കോഴ്സുകൾക്ക് പ്രവേശനം നേടുന്നതിന് യോഗ്യരായ വിദ്യാർത്ഥികൾക്ക് ജൂൺ 1 മുതൽ അഡ്മിഷൻ മെമ്മോ ഡൗൺലോഡ് ചെയ്യാം.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ എം.എ (ഹിസ്റ്ററി), എം.എസ് സി (ജ്യോഗ്രഫി, ബയോടെക്നോളജി, ഇലക്ട്രാണിക്സ്, ബയോകെമിസ്ട്രി, സൈക്കോളജി, കൗൺസലിംഗ് സൈക്കോളജി) പരീക്ഷാഫലം വെബ്സൈറ്റിൽ. സൂക്ഷ്മപരിശോധനയ്ക്ക് ജൂൺ 18വരെ അപേക്ഷിക്കാം.
വിദൂര വിദ്യാഭ്യാസ പഠനകേന്ദ്രം ഫൈനൽ എം.എ ഫിലോസഫി സപ്ലിമെന്ററി പരീക്ഷാഫലം വെബ്സൈറ്റിൽ. മാർക്ക്ലിസ്റ്റുകൾ ജൂൺ 11ന് ശേഷം പരീക്ഷാകേന്ദ്രങ്ങളിൽ നിന്നും കൈപ്പറ്റേണ്ടതാണ്.
രണ്ടാം സെമസ്റ്റർ എം.എ.എസ്.എൽ.പി (സി.ബി.സി.എസ്.എസ് സ്ട്രീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ജൂൺ 27വരെ അപേക്ഷിക്കാം.
പരീക്ഷാഫീസ്
ഒന്നാം വർഷ എൽ.എൽ.ബി (മേഴ്സിചാൻസ് - പഞ്ചവത്സരം - ആനുവൽ സ്കീം) 1998 അഡ്മിഷന് മുൻപുളളത് (പഴയ സ്കീം), 1998 അഡ്മിഷൻ (പുതിയ സ്കീം) ഡിഗ്രി പരീക്ഷകൾ ജൂലായ് 15ന് ആരംഭിക്കും. പിഴ കൂടാതെ ജൂൺ 14 വരെയും 50 രൂപ പിഴയോടെ ജൂൺ 18 വരെയും 125 രൂപ പിഴയോടെ ജൂൺ 20 വരെയും അപേക്ഷിക്കാം.
വോട്ടർപട്ടിക
സർവകലാശാല സെനറ്റിലേയ്ക്കും, സ്റ്റുഡന്റ്സ് കൗൺസിലിലേയ്ക്കുമുളള വിദ്യാർത്ഥി പ്രതിനിധികളുടേയും സർവകലാശാല യൂണിയൻ (2018-19) ഭാരവാഹികളുടേയും തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട വോട്ടർപട്ടികകൾ സർവകലാശാല ഓഫീസിലും വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇന്റേണൽ മാർക്ക്
വിദൂര വിദ്യാഭ്യാസ വിഭാഗം നടത്തുന്ന ഒന്നും രണ്ടും സെമസ്റ്റർ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്, ബി.സി.എ 2017 ബാച്ചിന്റെ ഇന്റേണൽ മാർക്ക് www.ideku.net വെബ്സൈറ്റിൽ.
ക്ലാസ് ഇല്ല
വിദൂര വിദ്യാഭ്യാസ വിഭാഗം എം.എ പബ്ലിക് അഡ്മിനിസ്ട്രേഷൻ രണ്ടാം സെമസ്റ്റർ ക്ലാസുകൾ ജൂൺ 2ന് ഉണ്ടായിരിക്കില്ല.
മത്സരഫലം
ശ്രീ നാരായണഗുരു അന്താരാഷ്ട്ര പഠന കേന്ദ്രം സംഘടിപ്പിച്ച ഉപന്യാസ രചനാ മത്സരത്തിന്റെയും, ചിത്രരചനാ മത്സരത്തിന്റെയും ഫലം സർവകലാശാല വെബ്സൈറ്റിൽ.
അപേക്ഷിക്കാം
തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചൈൽഡ് ഡെവലപ്മെന്റ് സെന്ററുമായി ചേർന്ന് നടത്തുന്ന കോഴ്സുകളിലേയ്ക്ക് അപേക്ഷിക്കാം. 1. പി.ജി ഡിപ്ലോമ ഇൻ ഡവലപ്പ്മെന്റ് ന്യൂറോളജി; യോഗ്യത: MBBS/MD/Dip.N.B/MNAMS/DCA കാലാവധി: ഒരു വർഷം, ഫീസ്: 18000രൂപ 2. പി.ജി ഡിപ്ലോമ ഇൻ അഡോളസെന്റ് പീഡിയാട്രിക്സ്; യോഗ്യത: MBBS/MD/DNB/MNAMS/DCH. കാലാവധി: ഒരു വർഷം, ഫീസ്: 18000രൂപ 3. പി.ജി ഡിപ്ലോമ ഇൻ ഹെൽത്ത് സയൻസ് റിസർച്ച്; യോഗ്യത: MBBS/BAMS/BHMS/BVsc/BDS/Bsc Nursing/B.Pharm/BSMS/Bsc MLT കാലാവധി: ഒരു വർഷം, ഫീസ്: 18000രൂപ 4. പി.ജി ഡിപ്ലോമ ഇൻ ചൈൽഡ് അഡോളസെന്റ് ആൻഡ് ഫാമിലി കൗൺസലിംഗ്; യോഗ്യത: MA (Psychology)/Sociology/Anthropology,MSW/MSc Child Development/Home Science/Nutrition or anyother Master Degree/Bsc Nursing/PGDCCD or DCCD with graduation കാലാവധി: ഒരു വർഷം, ഫീസ്: 18000രൂപ.
അപേക്ഷകൾ ലഭിക്കാൻ ഡയറക്ടർ സി.എ.സി.ഇ.ഇ കേരള സർവകലാശാലയുടെ പേരിൽ ബാങ്കിൽ നിന്നും 510 രൂപയുടെ ഡി.ഡി സഹിതം പി.എം.ജി ജംഗ്ഷനിലെ സി.എ.സി.ഇ.ഇ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0471 - 2302523, 0471 - 2553540