pm-modi-

ന്യൂഡൽഹി: പ്രധാനമന്ത്രി സ്കോളർഷിപ്പ് തുക വർദ്ധിപ്പിപ്പ് കേന്ദ്രമന്ത്രിസഭയുടെ ആദ്യതീരുമാനം. വീരമൃത്യവരിച്ച ജവാൻമാരുടെ മക്കൾക്ക് നൽകി വരുന്ന സ്കോളർഷിപ്പ് തുകയാണ് വർദ്ധിപ്പിച്ചത്. ആൺകുട്ടികൾക്ക് 500 രൂപയും പെൺകുട്ടികൾക്ക് 750 രൂപയുമാണ് കൂട്ടിയത്. പ്രതിമാസം 2500 രൂപ ആൺകുട്ടികൾക്കും 3000 രൂപ പെൺകുട്ടികൾക്കും ലഭിക്കും. സംസ്ഥാന പൊലീസിലുള്ളവരുടെ മക്കൾക്കും സ്കോളർഷിപ്പ് നൽകും. ഇന്ന് വൈകിട്ട് ചേർന്ന ആദ്യ മന്ത്രിസഭായോഗത്തിലാണ് തീരുമാനം.

രാജ്യത്തെ സംരക്ഷിക്കുന്നവർക്ക് വേണ്ടിയാണ് ആദ്യതീരുമാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സാമ്പത്തിക രംഗത്തെ വൻപരിഷ്കരണവും കാർഷിക മേഖലയുടെ ഉത്തേജനവും ലക്ഷ്യമിട്ടുള്ള നൂറു ദിന കർമപരിപാടിയും വൈകാതെ പ്രഖ്യാപിക്കും. എയർ ഇന്ത്യയുൾപ്പെടെയുള്ള 42 പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കും..

കർഷകർക്ക് 6000 രൂപ ബാങ്ക് അക്കൗണ്ട് വഴി നൽകുന്ന പി.എം. കിസാൻ പദ്ധതി ഭൂപരിധിയില്ലാതെ നടപ്പാക്കും. തുടങ്ങിയവയാണ് നൂറു ദിന കർമപദ്ധതിയിലെ സുപ്രധാന നിർദ്ദേശങ്ങൾ.