ട്രെന്റ് ബ്രിഡ്ജ്: 36 ഓവറുകൾ ബാക്കിനിൽക്കെ പാകിസ്ഥാനെ തകർത്ത് വിൻഡീസിന് ലോകകപ്പിൽ ഉജ്വലതുടക്കം. നിശ്ചിത 50 ഓവർ പൂർത്തിയാകാൻ 218 പന്ത് ശേഷിക്കെ ഏഴ് വിക്കറ്റിനാണ് വിൻഡീസിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ
21.4 ഓവറിൽ 105 റൺസാണ് നേടിയത്. വിൻഡീസ് 13.4 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു. 34 പന്തിൽ നിന്ന് 50 റൺസെടുത്ത ക്രിസ് ഗെയ്ലാണ് വിൻഡീസ് ജയം അനായാസമാക്കിയത്. നിക്കോളസ് പൂരൻ 19 പന്തിൽ നിന്ന് 34 റൺസെടുത്ത് പുറത്താകാതെ നിന്നു. ഓപ്പണർ ഹോപ്പും (11) ഡ്വെയ്ൻ ബ്രാവോയുമാണ് (0) പുറത്തായ മറ്റ് ബാറ്റ്സ്മാന്മാർ.
22 റൺസ് വീതം നേടിയ ഫഖർ സമാൻ, ബാബർ അസം എന്നിവരാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറർമാർ. നാല് പേർമാത്രമാണ് പാകിസ്ഥാന് വേണ്ടി രണ്ടക്കംകടക്കാനായത്. മുഹമ്മദ് ഹഫീഫ് 24 പന്തിൽ 14 റൺസും വഹാബ് റിയാസ് 11 പന്തിൽ 18 റൺസും നേടി.
വെസ്റ്റിൻഡീസിനായി 5.4 അഞ്ച് ഓവറിൽ 27 റൺസ് വഴങ്ങി ഒഷാനെ തോമസ് നാല് വിക്കറ്റ് വീഴ്ത്തി.നേരത്തെ ടോസ് നേടിയ വെസ്റ്റിൻഡീസ് നായകൻ ജേസൺ ഹോൾഡർ പാകിസ്ഥാനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു.