ന്യൂഡൽഹി : കേന്ദ്രമന്ത്രിസഭയിൽ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഔപചാരികമായി അമിത് ഷാ മൂന്നാമനാണെങ്കിലും ഫലത്തിൽ രണ്ടാമനാണ്. പാർട്ടിയിൽ ഒന്നാമനായിരുന്ന 54 കാരനായ ഷായുടെ തന്ത്രങ്ങളാണ് പ്രതിപക്ഷത്തെ നാലുപാടും ചിതറിക്കുന്നതിൽ വിജയിച്ചത്. മോദി കഴിഞ്ഞാൽ ആര് എന്നുള്ള ചോദ്യത്തിന്റെ ഉത്തരം കൂടിയാണ് അമിത് ഷായുടെ മന്ത്രിസഭാപ്രവേശനം.
2014ലെ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ഉത്തർപ്രദേശിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായിരുന്നു ഷാ. യു.പിയിൽ മത്സരിച്ച 80 സീറ്റുകളിൽ 71ലും വിജയിച്ചതോടെ ബി.ജെ.പിയുടെ ദേശീയ അദ്ധ്യക്ഷസ്ഥാനത്തെത്തി. 2017 മുതൽ രാജ്യസഭാംഗമാണ്.
മുഴുവൻ പേര് : അമിത് അനിൽചന്ദ്ര ഷാ
1964 ഒക്ടോബർ 22ന് ജനനം.
പിതാവ് അനിൽചന്ദ്രഷാ ബിസിനസുകാരനായിരുന്നു
ബയോകെമിസ്ട്രിയിൽ ബിരുദം
എ.ബി.വി.പിയിലൂടെ വിദ്യാർത്ഥി രാഷ്ട്രീയത്തിലെത്തി
1986ൽ ബി.ജെ.പിയിൽ ചേർന്നു
1997-ൽ യുവമോർച്ചയുടെ ദേശീയ ഖജാൻജി. പിന്നീട് ഗുജറാത്ത് ബി.ജെ.പി വൈസ് പ്രസിഡന്റ്
2002ൽ മോദിയുടെ ഗുജറാത്ത് മന്ത്രിസഭയിൽ ഏറ്റവും പ്രായംകുറഞ്ഞ മന്ത്രി
2013ൽ മുതൽ ദേശീയ രാഷ്ട്രീയത്തിൽ
ഭാര്യ: സോണൽ ഷാ, മകൻ: ജയ് ഷാ