cm-

തിരുവനന്തപുരം: പ്രധാനമന്ത്രിയായി ചുമതലയേറ്റ നരേന്ദ്രമോദിയേയും കേന്ദ്ര സഹമന്ത്രിയായി നിയമിതനായ വി. മുരളീധരനെയും മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. സമൂഹത്തിലെ എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം സാദ്ധ്യമാക്കുന്നതിന് കേന്ദ്രവും സംസ്ഥാനങ്ങളും സഹകരിച്ച്‌ നീങ്ങേണ്ടതുണ്ട്. കേരളത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കാനുള്ള കൂട്ടായ ശ്രമത്തിൽ അദ്ദേഹത്തിന്റെ അകമഴിഞ്ഞ സഹകരണം പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

പതിനേഴാം ലോക്സഭയിലെ കേരളത്തിൽ നിന്നുള്ള ഏക കേന്ദ്രമന്ത്രിയാണ് വി.മുരളീധരൻ. വിദേശകാര്യ, പാർലമെന്ററി വകുപ്പുകളിൽ സഹമന്ത്രി സ്ഥാനമാണ് മുരളീധരന് ലഭിച്ചത്.