parliament

1.ആർ.കെ. സിംഗ്

കേന്ദ്ര ആഭ്യന്ദര മുൻമന്ത്രി. കഴിഞ്ഞ മന്ത്രിസഭയിൽ ഊർജ്ജ വകുപ്പിൽ സ്വതന്ത്ര ചുമതല. ബീഹാറിലെ ആരാ മണ്ഡലത്തിലെ എം.പി. മുൻ ഐ.എ.എസ് ഉദ്യോഗസ്ഥണ്.

2. സന്തോഷ് ഗാങ്വാർ

ഉത്തർപ്രദേശിലെ ബറേലിയിൽ നിന്നുള്ള ലോക്സഭാംഗം. കഴിഞ്ഞ മന്ത്രിസഭയിൽ തെഴിൽ വകുപ്പിൽ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി. കൂടാതെ, ടെക്സ്റ്റൈയിൽസ് വകുപ്പിന്റെ ചുമലയും വഹിച്ചു.

3. റാവു ഇന്ദർജിത് സിംഗ്

ദേശീയ ഷൂട്ടിംഗ് താരം. കഴിഞ്ഞ മന്ത്രിസഭയിൽ രാസവള, നഗരവികസന സഹമന്ത്രി. ഹരിയാനയിലെ ഗുരുഗ്രാം മണ്ഡലത്തിലെ എം.പി.

4. മൻസുഖ് എൽ. മാണ്ഡവ്യ

ഗുജറാത്തിൽ നിന്നുള്ള രാജ്യസഭാംഗം. കഴിഞ്ഞ മന്ത്രിസഭയിൽ തുറമുഖ, ഗതാഗത സഹമന്ത്രി.

5. പ്രഹ്ലാദ് സിംഗ് പട്ടേൽ

മദ്ധ്യപ്രദേശിലെ ദോമ മണ്ഡലത്തെ എം.പി. വാജ്പേയ് സർക്കാരിൽ കൽക്കരി സഹമന്ത്രി.

6. കിരൺ റിജിജു

അരുണാചൽ വെസ്റ്റിലെ എം.പിയാണ്. കഴിഞ്ഞ മന്ത്രിസഭയിൽ ആഭ്യന്തര സഹമന്ത്രി.

7. ഡോ. ജിതേന്ദ്ര സിംഗ്

ജമ്മുവിലെ ഉധംപൂർ മണ്ഡലത്തിലെ എം.പി. കഴിഞ്ഞ മന്ത്രിസഭയിൽ പേഴ്സണൽ വകുപ്പ് സഹമന്ത്രി.

8. ശ്രീപദ് യശോ നായിക്

നോർത്ത് ഗോവയിലെ എം.പി. കഴിഞ്ഞ മന്ത്രിസഭയിലെ ആയുഷ് വകുപ്പ് മന്ത്രി. ഗോവ ബി.ജെ.പി ഘടകം പ്രസിഡന്റായിരുന്നു.

9. ഹർദീപ് സിംഗ് പൂരി

മുൻ ഐ.എഫ്.എസ് ഉദ്യോഗസ്ഥൻ. ഐക്യരാഷ്ട്ര സഭയിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായിരുന്നു. ഉത്തർപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമാണ്. കഴിഞ്ഞ മന്ത്രിസഭയിൽ നഗരവികസന മന്ത്രി.