national-sam

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിനെതുടർന്ന് മാറ്റിവച്ച സാംപിൾ സർവേ റിപ്പോർട്ട് പുറത്ത്. ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ കമ്മിഷൻ അംഗീകരിച്ച വിവാദ റിപ്പോർട്ടാണ് പുറത്തുവിട്ടത്. റിപ്പോർട്ട് പ്രകാരം രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 45 വർഷത്തെ ഉയർന്ന നിലയിലാണെന്നാണ് കണക്കുകൾ. നേരത്തെ സാംപിൾ സർവേ റിപ്പോർട്ട് പ്രസിദ്ധീകരിക്കാത്തത് വിവാദമായിരുന്നു. രാജ്യത്തെ ജി.ഡി.പിയും അഞ്ചുവർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. 5.8 ശതമാനമാണ് രാജ്യത്തെ ജിഡിപി.

ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ കമ്മിഷന്‍ അംഗീകരിച്ച റിപ്പോർട്ട് തിരഞ്ഞെടുപ്പിന് മുൻപ് ഔദ്യോഗികമായി പുറത്തുവിട്ടിരുന്നില്ല. ഇതിൽ പ്രതിഷേധിച്ച് കമ്മിഷൻ ആക്ടിംഗ് ചെയർമാൻ പി.സി. മോഹനൻ, കമ്മിഷൻ അംഗം ജെ.വി. മീനാക്ഷി എന്നിവർ രാജിവച്ചിരുന്നു. 1972–73 കാലഘട്ടത്തിനു ശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മാ നിരക്കാണ് നോട്ടു നിരോധനത്തിനു ശേഷം ഉണ്ടായത് എന്ന പരാമർശം പൊതുതിരഞ്ഞെടുപ്പിൽ പ്രതിപക്ഷം ആയുധമാക്കിയിരുന്നു.

ഇന്ത്യയുടെ ഏറ്റവും ആധികാരികമായ സർവേയാണ് എൻ.എസ്.എസ്.ഒ.യുടെ തൊഴിൽ സർവേ.