news

1. പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നരേന്ദ്രമോദിയുടെ ആദ്യ തീരുമാനം രാജ്യത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞ ധീര ജവന്മാര്‍ക്കുള്ള ആദരം. ദേശീയ പ്രതിരോധ ഫണ്ടില്‍ നിന്നുള്ള പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ തുക കൂട്ടി. ആണ്‍കുട്ടികള്‍ക്ക് 2000ത്തില്‍ നിന്ന് 2500ഉം പെണ്‍കുട്ടികള്‍ക്ക് 2250ല്‍ നിന്ന് 3000വും ആക്കിയാണ് തുക ഉയര്‍ത്തിയത്. സംസ്ഥാന സേനാംഗങ്ങളുടെ മക്കള്‍ക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.




2. ഭീകരാക്രമണത്തിലും മാവോയിസ്റ്റ് ആക്രമണത്തിലും കൊല്ലപ്പെട്ട ജവാന്മാരുടെ മക്കള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നത്. ആദ്യം തീരുമാനം രാജ്യത്തെ സംരക്ഷിക്കുന്നവര്‍ക്ക് വേണ്ടി എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ടാം മോദി മന്ത്രിസഭയുടെ ആദ്യ യോഗം പുരോഗമിക്കുന്നു. വര്‍ഷം 500ല്‍ അധികം സ്‌കോളര്‍ഷിപ്പുകള്‍ നല്‍കാനും തീരുമാനം. സാമ്പത്തിക രംഗത്തെ വന്‍ പരിഷ്‌ക്കരണവും കാര്‍ഷിക മേഖലയുടെ ഉത്തേജനവും ലക്ഷ്യമിട്ടുള്ള നൂറ് ദിന കര്‍മ പരിപാടിയും ഉടന്‍ പ്രഖ്യാപിക്കും.
3. സിറോമലബാര്‍ സഭാ വ്യാജരേഖാ കേസില്‍ പ്രതികളായ ഫാദര്‍ പോള്‍ തേലക്കാടും ഫാദര്‍ ആന്റണി കല്ലൂക്കാരനും തുടര്‍ച്ചയായ രണ്ടാം ദിവസവും ചോദ്യം ചെയ്തു. ഇരുവരെയും എറണാകുളം റെയ്ഞ്ച് സൈബര്‍സെല്‍ പൊലീസ് സ്റ്റേഷനില്‍വച്ച് അന്വേഷണസംഘം ചോദ്യം ചെയ്തത്. ഇരുവരുടെയും ലാപ്‌ടോപ്പുകള്‍ കസ്റ്റഡിയിലെടുത്ത് ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കി. രാവിലെ ആലുവ ഡിവൈ.എസ.്പി ഓഫീസില്‍ ഹാജരായ ഫാ. ആന്റണി കല്ലൂക്കാരനുമായാണ് അന്വേഷണ സംഘം കൊച്ചി റേഞ്ച് സൈബര്‍സെല്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയത്.
4. കേസില്‍ നിര്‍ണായകമായ സൈബര്‍ തെളിവുകള്‍ പ്രതികളുടെ സാന്നിധ്യത്തില്‍തന്നെ അന്വേഷണസംഘം പരിശോധിച്ചു. ലാപ്‌ടോപ്പില്‍ സൂക്ഷിച്ചിരിക്കുന്ന ഫയലുകളും ഇമെയിലുകളുമാണ് പരിശോധിച്ചത്. തുടര്‍ന്ന് രണ്ടുമണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനുശേഷം ഉച്ചയോടെ ഇരുവരയെും വിട്ടയച്ചു. ആവശ്യമെങ്കില്‍ ഇനിയും ഹാജരാകന്‍ നിര്‍ദ്ദേശം നല്‍കി. ഇരുവരുടെയും ലാപ്‌ടോപ്പ് വിശദമായ പരിശോധനയ്ക്കായി സൈബര്‍ സെല്ലിന് കൈമാറി.
5. ജൂണ്‍ അഞ്ചുവരെ അന്വേഷണ സംഘത്തിന് പ്രതികളെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാന്‍ കോടതി അനുമതി നല്കിയിട്ടുണ്ട്. ജൂണ്‍ അഞ്ച് വരെ ഇരുവരെയും അറസ്റ്റ് ചെയ്യുന്നതും കോടി വിലക്കിയിട്ടുണ്ട്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അപകീര്‍ത്തിപ്പെടുത്താന്‍ ഒന്നാം പ്രതിയായ ഫാ. പോള്‍ തേലക്കാടും നാലാം പ്രതിയായ ഫാ. ആന്റണി കല്ലൂക്കാരനും ചേര്‍ന്ന് ഗൂഢാലോചന നടത്തി. മൂന്നാം പ്രതിയായ ആദിത്യനെക്കൊണ്ട് വ്യാജരേഖ ചമച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
6. വയനാട് ലോക്സഭാ മണ്ഡലത്തില്‍ നിന്നും വന്‍ ഭൂരിപക്ഷത്തിന് വിജയിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വോട്ടര്‍മാരെ കണ്ട് നന്ദി പറയാനായി ജൂണ്‍ 7നു കേരളത്തിലെത്തും . രണ്ടു ദിവസം മണ്ഡലത്തില്‍ തങ്ങുന്ന രാഹുല്‍ വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറയും. വയനാട് മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് വേണ്ടിയുള്ള രാഹുല്‍ ഗാന്ധി വയനാട് എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ ആണ് അദ്ദേഹത്തിന്റെ സന്ദര്‍ശന വിവരം സംബന്ധിച്ച അറിയിപ്പ് വന്നിരിക്കുന്നത്
7. പാര്‍ട്ടിയുടെ നേതൃത്വത്തെ ചൊല്ലി വലിയ ആശങ്കകള്‍ നില നില്‍ക്കുന്നതിന് ഇടയിലാണ് പാര്‍ട്ടി വലിയ വിജയം നേടിയ കേരളത്തിലേക്കുള്ള രാഹുലിന്റെ വരവ്. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം എ.ഐ.സി.സി അധ്യക്ഷ സ്ഥാനം രാജിവയ്ക്കും എന്ന് പ്രഖ്യാപിച്ച രാഹുല്‍ ഗാന്ധി ഇതുവരെ ഡല്‍ഹി വിട്ട് പുറത്തു പോയിട്ടില്ല. അദ്ദേഹത്തെ രാജി തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിക്കുന്നതിനായി മുതിര്‍ന്ന നേതാക്കള്‍ ശ്രമിക്കുന്നുണ്ട് എങ്കിലും ഇവരെ ആരേയും കാണാന്‍ രാഹുല്‍ തയ്യാറായിട്ടുമില്ല.
8. ശബരിമല വിഷയത്തില്‍ ഒരു വിഭാഗം വിശ്വാസികള്‍ സര്‍ക്കാരിന് എതിരായത്, തോല്‍വിയുടെ ആക്കം കൂട്ടിയെന്ന് സി.പി.എം റിപ്പോര്‍ട്ട്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന കമ്മിറ്റിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ച പരാമര്‍ശം. എന്നാല്‍ ശബരിമല കാരണമാണ് വോട്ട് ചോര്‍ന്നതെന്ന് റിപ്പോര്‍ട്ടില്‍ എവിടെയും പറയുന്നില്ല.
9. 20 മണ്ഡലം കമ്മിറ്റികളും തയ്യാറാക്കി നല്‍കിയ റിപ്പോര്‍ട്ട് ഇന്നലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് വിശദമായി ചര്‍ച്ച ചെയ്തിരുന്നു. ഇതിന് ശേഷം സംസ്ഥാന സെക്രട്ടറിയേറ്റ് കൂട്ടായി ചര്‍ച്ച ചെയ്ത് തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് സംസ്ഥാ നസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന കമ്മിറ്റിയില്‍ അവതരിപ്പിച്ചത്. സംസ്ഥാനത്തെ മോദി വിരുദ്ധ വികാരം യു.ഡി.എഫിന് അനുകൂലമായതും വിശ്വാസികളില്‍ ഒരു വിഭാഗം എല്‍.ഡി.എഫിന് എതിരെ വോട്ട് ചെയ്തതുമാണ് കനത്ത തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം എന്നാണ് പാര്‍ട്ടി സെക്രട്ടറി അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. പാലക്കാട് തോല്‍വി അന്വേഷിക്കാന്‍ കമ്മിഷനെ വയ്ക്കാന്‍ സാധ്യത ഉണ്ടെന്നാണ് സൂചന.
10. അമേരിക്കന്‍ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ത അലസിയതിനു പിന്നാലെ ഉത്തര കൊറിയ ഐക്യരാഷ്ട്രസഭയിലെ പ്രതിനിധിയെയും നാല് മുതിര്‍ന്ന ഉദ്യോഗസ്ഥരേയും വധിച്ചതായി റിപ്പോര്‍ട്ട്. കിം ജോങ് ഉന്നിന്റെ പരിഭാഷകയെ തെറ്റു വരുത്തിയതിന് തടവിലിട്ടതായും ദക്ഷിണ കൊറിയ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹാനോയ് കൂടിക്കാഴ്ചയ്ക്ക് നേതൃത്വം നല്‍കിയ കിം ഹ്യോകിനു മേല്‍ ചുമത്തിയിരിക്കുന്നത് ഏകാധിപതി കിം ജോങ് ഉന്നിനെ വഞ്ചിച്ചു എന്ന കുറ്റം
11. ഉച്ചകോടിക്ക് മുന്നോടിയായുള്ള കൂടിക്കാഴ്ച കളില്‍ അമേരിക്കയ്ക്ക് ആയി കിം ഹ്യോക് പ്രവര്‍ത്തിച്ചു എന്ന് അന്വേഷണത്തില്‍ കണ്ടെത്തി. കഴിഞ്ഞ മാര്‍ച്ചില്‍ മിറിം വിമാന താവളത്തില്‍ വച്ചാണ് അഞ്ചു പേരേയും വെടിവച്ച് കൊന്നത്. അതേസമയം, വാര്‍ത്ത സ്ഥിരീകരിക്കാന്‍ ആയിട്ടില്ല എന്നും ദക്ഷിണ കൊറിയ പ്രതികരിച്ചു