karambhir

ന്യൂഡൽഹി: രാജ്യത്തിന്റെ പുതിയ നാവികസേന മേധാവിയായി അഡ്മിറൽ കരംഭീർ ചുമതലയേറ്റു. അഡ്മിറൽ സുനിൽ ലാംബ വിരമിക്കുന്ന ഒഴിവിലാണിത്. കിഴക്കൻ നാവിക കമാൻഡിൽ ഫ്ലാഗ് ഓഫീസർ കമാൻഡിംഗ് ഇൻ ചീഫ് ആയിരുന്ന കരംഭീർ സിംഗ് 1980ലാണ് ഇന്ത്യൻ നാവികസേനയിൽ ചേരുന്നത്.

വൈസ് അഡ്മിറൽ ബിമൽ വർമ്മയെ മറികടന്നാണ് കരംഭീറിനെ നിയമിച്ചത്. സീനിയോറിട്ടി മറികടന്നാണ് നിയമനമെന്ന് ചൂണ്ടിക്കാട്ടി ബിമൽ വർമ്മ ആംഡ് ഫോഴ്സ് ട്രൈബ്യൂണലിന് നേരത്തെ പരാതി നൽകിയിരുന്നു. എന്നാൽ, ചുമതലയേൽക്കാൻ കരംഭീറിനെ ട്രൈബ്യൂണൽ അനുവദിക്കുകയായിരുന്നു. സീനിയോറിട്ടി അനുസരിച്ച് നാല് പതിറ്റാണ്ട് കാലത്തെ സേവനത്തിന് ശേഷം വിരമിച്ച സുനിൽ ലാംബയ്ക്ക് തൊട്ടുപിന്നിലുള്ള ആളാണ് ബിമൽ വർമ്മ.