ന്യൂഡൽഹി: പ്രതിവർഷം കർഷകർക്ക് 6000 രൂപ സാമ്പത്തിക സഹായം നൽകുന്ന കിസാൻ പദ്ധതിയുടെ പരിധിയിൽ രാജ്യത്തെ എല്ലാ കർഷകരെയും ഉൾപ്പെടുത്തും. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭയുടെ ആദ്യയോഗമാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. രണ്ടു ഹെക്ടർ വരെ ഭൂമിയുള്ളവരാണ് പദ്ധതിയുടെ പരിധിയിൽ ഉൾപ്പെട്ടിരുന്നത്. ഇൗപരിധി എടുത്തുകളഞ്ഞു.
പ്രതിവർഷം കര്‍ഷകര്‍ക്ക് 6,000 രൂപ ലഭിക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ പദ്ധതി. രാജ്യത്തെ 15 കോടി കർഷകർ പദ്ധതിയുടെ ഗുണഭോക്താക്കളാകും. തിരഞ്ഞെടുപ്പ് വാഗ്ദനം നടപ്പാക്കുന്നതിന്റെ ഭാഗമയാണ് പദ്ധതി വ്യാപിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കിയത്.
350 സീറ്റോടെ അധികാരത്തിൽ തിരിച്ചെത്തിയതിനു പിന്നാലെയാണ് തിരഞ്ഞെടുപ്പിലെ പ്രധാന വാഗ്ദാനമായ കിസാൻ പദ്ധതിയുടെ പരിധിയിൽ രാജ്യത്തെ എല്ലാ കർഷകരെയും ഉൾപ്പെടുത്താൻ തീരുമാനിച്ചത്.
75000 കോടിയുടെ പ്രധാനമന്ത്രി കിസാൻ സമ്മാൻ സിദ്ധി എന്ന പദ്ധതി ഇടക്കാല ബഡ്ജറ്റിലാണ് സർക്കാർ പ്രഖ്യാപിച്ചത്. ഇതനുസരച്ച് മൂന്നു തവണകളായി കർഷകർക്ക് ക് പ്രതിവർഷം 6000 രൂപ ലഭിക്കും. നിലവിൽ 3.11 കോടി ചെറുകിട കർഷകർക്ക് കിസാൻ പദ്ധതിയുടെ ഭാഗമായി പദ്ധതിയുടെ ആദ്യ ഗഡുവായ 2000 രൂപ ലഭിച്ചിരുന്നു.