മേക്കപ്പില്ലാതെ പൊതുജനത്തിന് മുന്നിൽ എത്തുന്ന താരങ്ങൾ വളരെ കുറച്ചുമാത്രമേ ഉള്ളൂ. മേക്കപ്പില്ലാത്ത താരങ്ങളെക്കുറിച്ചുള്ള ഫോട്ടോകൾക്കും വീഡിയോകൾക്കും സോഷ്യൽ മീഡിയയിലും നല്ല ഡിമാന്റാണ്. രജനികാന്തിനെപ്പോലെ മേക്കപ്പുകൾ ഒഴിവാക്കി എങ്ങനെ പ്രേക്ഷകരുടെ മുന്നിൽ പ്രത്യക്ഷപ്പെടും എന്ന് ആശങ്കപ്പെടുന്ന താരങ്ങൾക്കിടയിൽ വ്യത്യസ്തയാവുകയാണ് തെന്നിന്ത്യൻ നടി കാജൽ അഗർവാൾ.
ഇൻസ്റ്രഗ്രാമിലാണ് മേക്കപ്പില്ലാത്ത ചിത്രം പോസ്റ്റ് ചെയ്ത് കാജൽ അഗർവാൾ ഏവരെയും അമ്പരപ്പിച്ചത്. ഇതൊരു വെല്ലുവിളി എന്ന് താരവും പറയുന്നു. മിനിട്ടുകൾക്കകം വൻ പ്രേക്ഷക പ്രതികരണമാണ് കാജലിന്റെ നോ മേക്കപ്പ് ചിത്രം വാരിക്കൂട്ടിയത്.
തമിഴ്, കന്നഡ, ഹിന്ദി സിനിമ മേഖലകളിൽ സജീവമായ കാജലിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ തെലുങ്കിലാണ് റിലീസ് ആയത്. വിജയ്യുടെ മെർസലിലും കാജൽ അഭിനയിച്ചിരുന്നു.ജയം രവി നായകനാവുന്ന തമിഴ് ചിത്രം കോമാളിയാണ് കാജലിന്റെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം.