പ്ലിസ്കോവ പുറത്ത്
പാരിസ്: സ്വിസ് ഇതിഹാസ താരം റോജർഫെഡറർ കരിയറിലെ 400-ാംഗ്രാൻഡ്സ്ലാം മത്സരത്തിൽവിജയം നേടി ഫ്രഞ്ച് ഓപ്പണിന്റെ പ്രീക്വാർട്ടറിൽ എത്തി. കാസ്പർ റൂഡ്ഡിനെ 6-3, 6-1, 7-6ന് കീഴടക്കിയാണ് ഫെഡററുടെ മുന്നേറ്രം. 400 ഗ്രാൻഡ്സ്ലാം മത്സരങ്ങൾ കളിക്കുന്ന ആദ്യതാരമാണ് ഫെഡറർ. നിലവിലെ ചാമ്പ്യൻ സ്പാനിഷ് സെൻസേഷൻ റാഫേൽ നദാലും പ്രീക്വാർറിൽ കടന്നു. ഡേവിഡ് ഗോഫിനെതിരെ നാല് സെറ്ര് നീണ്ട പോരാട്ടത്തിലാണ് നദാലിന്റെ വിജയം. സ്കോർ: 6-1,6-3, 4-6,6-3.
അതേസമയം വനിതാ സിംഗിൾസിൽ രണ്ടാം സീഡ് കരോളിന പ്ലിസ്കോവ പുറത്തായി. ക്രൊയേഷ്യൻ താരം പെട്രാ മാറ്രിച്ചാണ് നേരിട്ടുള്ള സെറ്റുകളിൽ ചെക്ക്താരത്തിന് മടക്ക ടിക്കറ്റ് നൽകിയത്. സ്കോർ: 6-3, 6-3.