തിരുവനന്തപുരം: ശബരിമല വിധി നടപ്പിലാക്കുന്നതിൽ ജാഗ്രത വേണമായിരുന്നുവെന്ന് സി.പി.എം സംസ്ഥാന സമിതിയിൽ വിമർശനം. ജാഗ്രതക്കുറവ് പാർട്ടിക്ക് നഷ്ടമുണ്ടാക്കിയെന്നും അത് ബി.ജെ.പി മുതലെടുത്തുവെന്നും സംസ്ഥാന സമിതിയിൽ വിമർശനമുയർന്നു. ശബരിമലയിലെ സർക്കാരിന്റെ നിലപാട് മാറ്റേണ്ടെ ആവശ്യമില്ലെന്നും അഭിപ്രായപ്പെട്ടു.
നിലപാട് മാറ്റിയാൽ അത് സംഘടനാ തലത്തിൽ തിരിച്ചടിയാകും, തിരഞ്ഞെടുപ്പിൽ സി.പി.എം വോട്ടുകൾ വ്യാപകമായി ചോർന്നു. പാർട്ടി വോട്ടുകൾ മിക്കതും പോയത് ബി.ജെ.പിയിലേക്കാണ്. പാർട്ടി ശക്തി കേന്ദ്രങ്ങളിലെ തോൽവിയിൽ അന്വേഷണം നടത്തണമെന്നും സംസ്ഥാന സമിതിയിൽ ആവശ്യമുയർന്നു.